കോയന്പത്തൂർ വിമാനത്താവളത്തിൽ നിർബന്ധ കോ​വി​ഡ് പ​രി​ശോ​ധ​ന
Thursday, February 25, 2021 12:00 AM IST
കോ​യ​ന്പ​ത്തൂ​ർ : ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ വി​മാ​ന നി​ല​യ​ത്തി​ൽ വി​ദേ​ശ​ത്തു നി​ന്നു വ​രു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധി​ത കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തു​കൂ​ടാ​തെ കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​മാ​നം മൂ​ലം കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു വ​രു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, സൗ​ത്ത് ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ലെ​ങ്കി​ലും ദു​ബാ​യ്, മും​ബൈ വ​ഴി​ക​ളി​ലു​ടെ യാ​ത്ര​ക്കാ​ർ വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ജ​നി​ത​ക വ്യ​തി​യാ​നം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലെ​ത്തു​ന്ന​വ​ർ​ക്കു നി​ർ​ബ​ന്ധി​ത കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ വീ​ടു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു വി​ടും. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് കൊ​റോ​ണ​യു​ണ്ടെ​ങ്കി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. അ​ല്ലാ​ത്ത​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നും ആ​രോ​ഗ്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ൾ​ക്കു സ്വീ​ക​ര​ണം
കോ​യ​ന്പ​ത്തൂ​ർ : കോ​ണ്‍​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (സി​ടി​എം​എ) പ്ര​സി​ഡ​ന്‍റാ​യി എം.​കെ സോ​മ​ൻ മാ​ത്യൂ​വി​നും കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ​ക്കും എ​ഫ്സി​എം​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.
സി​ങ്ക​ന​ല്ലൂ​ർ കേ​ര​ള സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഫ്സി​എം​എ പ്ര​സി​ഡ​ന്‍റ് എ.​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ടി വി​ശാ​ഖ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.
പ്ര​തി​ഷേ​ധി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വ് എ​തി​ർ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു.
സൗ​ത്ത് ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ എ​തി​ർ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ളെ ക​യ​റു കെ​ട്ടി വ​ലി​ച്ചും ഗ്യാ​സ് സി​ലി​ണ്ട​റി​നെ ശ​വ​മ​ഞ്ച​ത്തി​ൽ ചു​മ​ന്നും പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി​യും പ്ര​തി​ഷേ​ധി​ച്ചു .ടി​എം​എം​കെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബു താ​ഹി​ർ, സാ​ദി​ഖ് അ​ലി, മു​ജി​ബ് റ​ഹ്മാ​ൻ, ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.