അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ഓ​ഫീ​സ്: ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി
Saturday, February 27, 2021 11:45 PM IST
അ​ഗ​ളി: ജി​ല്ല​യി​ൽ പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ) എ​ൻ.​എം മെ​ഹ്റ​ലി ഉ​ത്ത​ര​വി​ട്ടു.
ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു.

22 ത​സ്തി​ക​ക​ളി​ലാ​ണ് ആ​കെ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ൽ നി​ല​വി​ലു​ള്ള എ​ൽ.​എ ആ​ൻ​ഡ് എ​ൽ.​റ്റി സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ യൂ​ണി​റ്റ് നി​ർ​ത്ത​ലാ​ക്കി. ഈ ​യൂ​ണി​റ്റി​ലെ എ​ട്ട് ത​സ്തി​ക​ക​ൾ പു​ന​ക്ര​മീ​ക​രി​ച്ചും പു​തി​യ 14 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ചു​മാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം.

എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​ടി വേ​ണു​ഗോ​പാ​ലി​നെ​യാ​ണ് അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്. ശ്രീ​ജി​ത്താ​ണ് പു​തി​യ അ​ട്ട​പ്പാ​ടി താ​ലൂ​ക്ക് എ​ൽ.​ആ​ർ.​ത​ഹ​സി​ൽ​ദാ​ർ. ര​ണ്ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഒ​രു ഹെ​ഡ് ക്ല​ർ​ക്ക്, നാ​ല് ക്ല​ർ​ക്ക്, ഒ​രു ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ 10 ത​സ്തി​ക​ളി​ലാ​ണ് നി​ല​വി​ൽ നി​യ​മ​നം ന​ട​ത്തി ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്.

എ​ൽ.​എ ആ​ൻ​ഡ് എ​ൽ.​ടി സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തു​താ​യി രൂ​പീ​ക​രി​ച്ച അ​ട്ട​പ്പാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.