നെ​ല്ല് സം​ഭ​രണത്തിലും ക​യ​റ്റു​കൂ​ലി നി​ശ്ച​യി​ക്കു​ന്ന​തി​ലും കാ​ല​താ​മ​സം : ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം
Sunday, March 7, 2021 12:08 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും നെ​ല്ല് ഇ​പ്പോ​ഴും ക​ർ​ഷ​ക​രു​ടെ പാ​ട​ത്തും വീ​ടു​ക​ളി​ലും കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.
അ​രി മി​ല്ലു​കാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം നെ​ൽ​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​രി​ക്കു​ക​യാ​ണ്. അ​തി​നു പു​റ​മേ​യാ​ണ് നെ​ല്ലി​ന്‍റെ ക​യ​റ്റു​കൂ​ലി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് സി​വി​ൽ സ​പ്ലൈ​സ് സെ​ക്ര​ട്ട​റി കേ​സി​ലെ ക​ക്ഷി​ക​ളു​മാ​യി ക​ഴി​ഞ്ഞ​മാ​സം 8ന് ​ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷം ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ വീ​ണ്ടും വി​ളി​ക്കാ​മെ​ന്ന് ഫു​ഡ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

എ​ത്ര​യും പെ​ട്ട​ന്ന് ക​ർ​ഷ​ക​രി​ൽ നി​ന്നും നെ​ല്ല് സം​ഭ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​യ​റ്റു കൂ​ലി കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നും ദേ​ശി​യ ക​ർ​ഷ​ക സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, സി.​കെ രാ​മ​ദാ​സ്, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ, സി.​എ​സ് ഭ​ഗ​വ​ൽ​ദാ​സ്, എ.​ബി അ​ര​വി​ന്ദാ​ക്ഷ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ ചെ​ന്പോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.