തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടു ക​ഴി​ഞ്ഞു; ഇ​നി പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്
Wednesday, April 7, 2021 11:35 PM IST
നെന്മാറ : എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് ഇന്നുമു​ത​ൽ ആ​രം​ഭം. എ​സ്എ​സ്എ​ൽസി, പ്ലസ്ടു ​പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തി​ര​ക്കി​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ.
ബ​ഹു​ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളും ജീ​വ​ന​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും ഉ​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ മി​ക്ക സ്കൂ​ളു​ക​ളി​ലും ക​ഴി​ഞ്ഞി​ല്ല.
ചൊ​വ്വാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ​ത്. എ​ങ്കി​ലും ബു​ധ​നാ​ഴ്ച ത​ന്നെ പ്ര​ധാ​നാ​ധ്യാ​പ​ക​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്യം സ്കൂ​ളു​ക​ൾ ഹാ​ജ​രാ​യി കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി​രു​ന്ന ക്ലാ​സ് റൂ​മു​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ കു​ടും​ബ​ശ്രീ, ഹ​രി​ത മി​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ക്ലാ​സു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കാ​യി ബെ​ഞ്ചു​ക​ളും ഡെ​സ്ക്കു​ക​ൾ​ളും മാ​റ്റി​യ​ത് തി​രി​ച്ച് ക്ലാ​സ്‌​സി​ൽ ഇ​ടു​ക​യും ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ക്ര​മ​പ്പെ​ടു​ത്തി ഇ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ റോ​ൾ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളി​ൽ വ്യാ​പൃ​ത​രാ​യി​രു​ന്നു പ്ര​ധാ​ന അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും.
പ്ര​ധാ​ന​ധ്യാ​പ​ക​ര​ല്ലാ​ത്ത മ​റ്റു അ​ധ്യാ​പ​ക​ർ​ക്ക് ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന സ്കൂ​ളു​ക​ളി​ൽ നി​ന്ന് മാ​റി തൊ​ട്ട​ടു​ത്ത മ​റ്റ് സ്കൂ​ളു​ക​ളി​ലാ​ണ് ഇ​ൻ​വി​ജി​ലേ​റ്റ​ർ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് എ​ക്സാം ചീ​ഫി​ന്‍റെ ചു​മ​ത​ല​യും ഡെ​പ്യൂ​ട്ടി എ​ച്ച് എം ​മാ​ർ​ക്ക് ഡെ​പ്യൂ​ട്ടി എ​ക്സാ​മി​ന​ർ ആ​യും ആ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഒ​രു ബെ​ഞ്ചി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ എ​ന്ന ക​ണ​ക്കി​ലാ​ണ് ഇ​രി​പ്പി​ടം ഒ​രു​ക്കു​ന്ന​ത്. ഏ​പ്രി​ൽ 8, 9, 12, തീ​യ​തി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക്ക് ശേ​ഷ​വും ശേ​ഷം രാ​വി​ലെ​യു​മാ​ണ് പ​രീ​ക്ഷ. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഹാ​ളി​ൽ പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​ന് 10 മി​നി​റ്റ് കൂ​ൾ ഓ​ഫ് ടൈം ​ഉ​ണ്ട്. ഉ​ച്ച​യ്ക്ക് ശേ​ഷം ഒ​ന്ന​ര​യ്ക്ക് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം എ​ങ്കി​ലും 1.40 മു​ത​ലാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നാ​ളെ രാ​വി​ലെ​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​സ് എ​സ് എ​ൽ സി ​ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​തി​വു​പോ​ലെ ക്ല​സ്റ്റ​ർ മേ​ഖ​ല തി​രി​ച്ച് ഓ​രോ മേ​ഖ​ല​യി​ലെ​യും ട്ര​ഷ​റി ക​ളി​ലും ട്ര​ഷ​റി​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ​യും സ്ട്രോ​ങ്ങ് റൂ​മു​ക​ളി​ലു​മാ​ണ് ചോ​ദ്യ​പേ​പ്പ​റു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മു​ള്ള അ​താ​ത് ദി​വ​സ​ത്തേ​ക്കു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ൾ അ​ട​ങ്ങി​യ കെ​ട്ടു​ക​ൾ പ​രീ​ക്ഷ​യ്ക്ക് 3 മ​ണി​ക്കൂ​ർ മു​ന്പ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡ് ജീ​വ​ന​ക്കാ​രെ​യും അ​സി​സ്റ്റ​ന്‍റ്മാ​രെ​യും വാ​ഹ​ന അ​ക​ന്പ​ടി സേ​വി​ക്കാാ​നു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ല​സ് ടു ​ചോ​ദ്യ​പേ​പ്പ​റു​ക​ൾ അ​താ​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ർ​ച്ച് 17 ന് ​ആ​രം​ഭി​ക്കേ​ണ്ട എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി വ​ന്ന​തോ​ടെ​യാ​ണ് എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മാ​സ​ത്തേ​ക്ക് മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു.
പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ മാ​സ​ത്തേ​ക്ക് മാ​റ്റി​യ​തോ​ടെ മാ​ർ​ച്ച് 31ന് ​സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​ർ ചു​മ​ത​ല​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കേ​ണ്ട സ്ഥി​തി​യും സം​ജാ​ത​മാ​യി. അ​തോ​ടൊ​പ്പം സേ​വ​ന കാ​ല​ത്തി​ന്‍റെ അ​വ​സാ​നം ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ ന​ട​ത്തി യാ​ത്ര​യ​യ​പ്പും ഗ്രൂ​പ്പ് ഫോ​ട്ടോ​യും എ​ടു​ത്ത് പി​രി​യാം എ​ന്ന മോ​ഹ​വും ന​ഷ്ട​മാ​യാ​ണ് മാ​ർ​ച്ച് 31 ന് ​കു​റെ അ​ധ്യാ​പ​ക​ർ സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച​ത്.