ഈ​റോ​ഡ് കാ​ർ​മൽ സ്കൂ​ളി​ൽ അ​വാ​ർ​ഡ് ദിനം ആഘോഷിച്ചു
Saturday, April 10, 2021 12:30 AM IST
കോ​യ​ന്പ​ത്തൂ​ർ: ഈ​റോ​ഡ് കാ​ർ​മ്മ​ൽ ഗാ​ർ​ഡ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​വാ​ർ​ഡ് ഡേ -2021 ​ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് ചീ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി​എം​ഐ സ​ഭ​യു​ടെ കോ​യ​ന്പ​ത്തൂ​ർ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ റവ. ​ഡോ. സാ​ജു ച​ക്കാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ആ​ൻ​സ​ണ്‍ പാ​ണേ ങ്ങാ​ട​ൻ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫാ.​ഫി​ജോ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി.പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി ല​ജാ​യ​ൽ കാ​ർ​മ്മ​ൽ സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തി​യ​പ്പെ​ട്ട അ​വാ​ർ​ഡ് ഡേ ​പ​രി​പാ​ടി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ളും, സ്കൂ​ൾ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.