വേനൽമഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി
Monday, April 12, 2021 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ​മ​ഴ​യി​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ൽ മു​ങ്ങി. ചെ​റു​പു​ഷ്പം സ്കൂ​ൾ റോ​ഡി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു. വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍, മു​ട​പ്പ​ല്ലൂർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്‌​സ​പ്പെ​ട്ട​ത്.​വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ടി ​ബി റോ​യ​ൽ ജം​ഗ്ഷ​ൻ റോ​ഡി​ൽ ര​ണ്ട​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി ക​ട​ക​ളി​ലേ​ക്ക് ക​യ​റി.
ഇ​വി​ടെ കു​ടി​വെ​ള്ള പൈ​പ്പി​ടാ​ൻ ചാ​ല് കീ​റി​യ​തി​നു പി​ന്നാ​ലെ വെ​ള്ളം പൊ​ങ്ങി​യ​ത് യാ​ത്ര ദു​ർ​ഘ​ട​മാ​ക്കി.​റോ​യ​ൽ ജം​ഗ്ഷ​നി​ൽ ദേ​ശീ​യ പാ​ത​യി​ലെ അ​ണ്ട​ർ പാ​സും വെ​ള്ള​ത്തി​ലാ​ണ്. ക​ല​ക്ക് വെ​ള്ളം പൊ​ങ്ങി ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. റോ​ഡ്് ലെവ​ലി​ൽ നി​ന്നും താ​ഴ്ന്നു കി​ട​ക്കു​ന്ന അ​ണ്ട​ർ പാ​സ് മ​ഹാ ജ​ല​പ്ര​വാ​ഹം പോ​ലെ​യാ​ണ്. ഇ​നി വെ​ള്ളം വ​റ്റി​യാ​ൽ ചെ​ളി കൂ​ന്പാ​ര​മാ​കും. ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡി​ൽ സു​നി​ത മു​ക്ക്, കി​ഴ​ക്ക​ഞ്ചേ​രി റോ​ഡും പു​ളി​ങ്കൂ​ട്ടം റോ​ഡും വെ​ള്ള​ചാ​ലു​ക​ളാ​യി. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡു​ക​ളാ​ണ് വെ​ള്ള ചാ​ലു​ക​ളാ​യി മാ​റു​ന്ന​ത്. ടി.​ബി റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ ചാ​ലു​ക​ളി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.
ഇ​തു മൂ​ലം ചെ​ളി​വെ​ള്ളം കെ​ട്ടി നി​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ദു​രി​ത​മാ​വു​ക​യാ​ണെ​ന്ന് മു​ൻ വ്യാ​പാ​രി നേ​താ​വ് ഗോ​വി​ന്ദ​ൻ​കു​ട്ടി പ​റ​ഞ്ഞു. ബ​സ്‌​സ്റ്റാ​ൻ​ഡി​നു​മു​ന്നി​ലെ ക​ട​ക​ളി​ലെ​ല്ലാം മ​ലി​ന​ജ​ലം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. മു​ട​പ്പ​ല്ലൂ​ർ ടൗ​ണും വെ​ള്ള​ത്തി​ൽ മു​ങ്ങി. നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ തു​ട​ങ്ങി​യ മ​ഴ ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.​മം​ഗ​ലം​ഡാം, ക​ട​പ്പാ​റ, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലും മ​ഴ പെ​യ്തു. വേ​ന​ൽ മ​ഴ ഉ​ണ​ക്കഭീ​ഷ​ണി​യി​ലാ​യ തോ​ട്ട​ങ്ങ​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.