വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ വാ​ഹ​ന​ക്കു​രുക്കി​നു പ​രി​ഹാ​രം വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ
Tuesday, April 13, 2021 11:16 PM IST
വ​ണ്ടി​ത്താ​വ​ളം: ടൗ​ണ്‍ നാ​ലു​മൊ​ക്ക് റോ​ഡി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ഗതാഗ​ത​ക്കുരു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ഹോം ​ഗാ​ർ​ഡി​നെ നി​യ​മി​ക്ക​ണ​മെ​ന്ന​് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. കാ​ല​ത്ത് 7.30 മു​ത​ൽ 11 വ​രേ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഏ​ഴു വ​രേ​യു​മാ​ണ് വാ​ഹ​ന തി​ര​ക്കേ​റുന്ന​ത്.
ന​ന്ദി​യോ​ട്, ത​ത്ത​മം​ഗ​ലം, പ​ട്ട​ഞ്ചേ​രി,വി​ള​യോ​ടി, നെ​ടു​ന്പ​ള്ളം ഭാ​ഗ​ത്തു നി​ന്നു മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത് വ​ണ്ടിത്താ​വ​ളം ടൗ​ണി​ലാ​ണ്.​വി​വി​ധ ആ​വ​ശ്യങ്ങ ​ൾ ടൗ​ണി​ലെ​ത്തു​ന്ന​വ​ർ വാ​ഹ​ന പാ​ർക്കിംഗും റോ​ഡു​വ​ക്ക​ത്താ​ണ്.
മു​ൻ​പ് ഗ​താ​ഗത ​ത​ട​സം ക​ണ​ക്കാ​ക്കി ടൗ​ണ്‍ സ്ക്കൂ​ളിനു ​മു​ന്നി​ൽ ബ​സ് നി​ർ​ത്തി​യി​രു​ന്ന​ത് ഇ​രുനൂ​റു മീ​റ്റ​ർ അ​ക​ലെ പെ​രു​മാ​ട്ടി സ​ഹ​കര​ണ ബാ​ങ്കി​നു സ​മീ​പ​ത്തേ​ക്ക് മാ​റ്റി​യി​രുന്നു .​ഇ​തോ​ടെ വാ​ഹ​ന കു​രു​ക്കി​നു ശ​മ​നമാ​യി​രു​ന്നു.
ഇ​പ്പോ​ൾ വീ​ണ്ടും സ്ക​ളി​നുമു​ന്നി​ൽ ത​ന്നെ ബ​സുക​ൾ നി​ർ​ത്തി തു​ടങ്ങി​യ​തോ​ടെയാണ് വീ​ണ്ടും ഗ​താ​ഗ​ത ത​ട​സം രൂക്ഷ​മാ​യി​രി​ക്കു​ന്ന​ത് .സ്കൂ​ൾ പ്ര​വ​ർ ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് ടൗ​ണി​ൽ വാ​ഹ​നനി​യ​ന്ത്ര​ണ​ത്തി​നു കാ​ല​ത്തും വൈ​കുന്നേ​ര​വും ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗിച്ചി​രു​ന്നു. പി​ന്നി​ട് കോ ​വി​ഡ് വ്യാ​പ​ന​ത്തോടെ ഓ​ട്ടം നി​ർ​ത്തി​യ​തോ​ടെ ഹോം ​ഗാ​ർഡി​നെ പി​ൻ​വ​ലി​ച്ചി​രു​ന്നു. പി​ന്നീ​ട് ബ​സ്‌​് പു​ന​രാ​രം​ഭി​ക്കു​ക​യും വാ​ഹ​ന​സ​ഞ്ചാ​രം വ​ർ​ധി​ക്കു​ക​യും വീ​ണ്ടും ടൗ​ണി​ൽ യാ​ത്ര ക്ലേ​ശം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ് .അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് രോ​ഗി​ക​ളു​മാ യി ​സ​ഞ്ച​രി​ക്കു​ന്ന ആം​ബു​ല​ൻ​സും കു​രുക്കി​ൽ അ​കപ്പെ​ട്ടു വൈ​കു​ന്നു​മു​ണ്ട്.