വി​ള​യോ​ടി നി​ല​ന്പ​തി​പ്പാ​ലം പാ​ത​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്ക​ണം
Saturday, May 8, 2021 10:59 PM IST
ചി​റ്റൂ​ർ: വി​ള​യോ​ടി പു​ഴ​പ്പാ​ലം വ​ള​വു​റോ​ഡി​ൽ തു​ട​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ശ​ക്തം. ചി​റ്റൂ​ർ​പ്പു​ഴ​യി​ൽ നി​ന്നും ഇ​രു​പ​ത​ടി ഉ​യ​ര​ത്തി​ലാ​ണ് വാ​ഹ​ന സ​ഞ്ചാ​ര​പാ​ത​യു​ള്ള​ത്. ഈ ​സ്ഥ​ല​ത്ത് എ​ൽ ആ​കൃ​തി​യി​ൽ കു​ത്ത​നെ​യു​ള്ള വ​ള​വു​ണ്ട്. ഈ ​വ​ള​വു​റോ​ഡി​ൽ പു​ഴ​യ്ക്ക​ര​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി വേ​ണ​മെ​ന്ന​താ​യി​രു​ന്നു പൊ​തു​ജ​ന ആ​വ​ശ്യം.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സം മു​ൻ​പ് പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മാ​യി പൊ​തു​മ​രാ​മ​ത്ത് രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ ചി​ല​വി​ലേ​ക്ക് 25 ല​ക്ഷ​ത്തി​ന്‍റെ ക​രാ​റും ന​ൽ​കി. എ​ന്നാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​ക​രി​​ച്ചെ​ങ്കി​ലും വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് ഉ​പ​കാ​ര​പ്ര​ദമാ​യി​ല്ല. റോ​ഡി​ലെ മ​ണ്ണൊ​ലി​ച്ചു പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി പ​ത്ത​ടി ഉ​യ​ര​ത്തി​ൽ ഒ​രു ബ​ണ്ട് മാ​ത്ര​മാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ​ള​വു​റോ​ഡി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ളും പാ​ത​യു​ടെ തെ​ക്കു​ഭാ​ഗ​ത്തു കു​ടി​യാ​ണ് സ​ഞ്ചാ​രം. ഇ​തു​കാ​ര​ണം കൊ​ണ്ടു ത​ന്നെ വ​ള​വു​റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.

ഒ​രു സ്വ​കാ​ര്യ ബ​സ്, ച​ര​ക്കു ലോ​റി, കാ​ർ ഉ​ൾ​പ്പെ​ടെ മു​ൻ​പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 25 ല​ക്ഷം ചി​ല​വ​ഴി​ച്ചി​ട്ടും വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ ത​ന്നെ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് വ​ക്ക​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​വേ​ദ​നം ന​ൽ​കാ​ൻ യാ​ത്ര​ക്കാ​ർ ത​യാ​റെ​ടു​ത്തു വ​രി​ക​യാ​ണ്.