വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തി​ൽ എല്ലാ വാ​ർ​ഡു​ക​ളും അ​ട​ച്ചു
Saturday, May 15, 2021 12:37 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യത്ത് ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് രൂ​ക്ഷ​മായ​തി​നെ തു​ട​ർ​ന്നു ഇ​ന്നു മു​ത​ൽ മ​റ്റൊ​രു അ​റി​യി​പ്പു വ​രെ സ​ന്പൂ​ർ​ണ്ണ അടച്ചിടലിനു തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത​ധി​കൃത​ർ ,ആ​രോ​ഗ്യ വ​കു​പ്പ് ,പോ​ലീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​യു​ക്ത യോ​ഗത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യി​രി​ക്കു​ന്നത്.​
നി​ല​വി​ൽ 302 പേ​രാ​ണ് രോ​ഗം ബാ​ധിച്ച് ​ചി​കി​ത്സ​യി​ലു​ള്ള​ത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യെ ന്ന​തി​നാ​ൽ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടേ​യും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. പ്ര​ധാ​ന നി​ര​ത്തി​ൽ ജ​ന​സഞ്ചാ​രം കു​റ​വാ​ണെ​ങ്കി​ൽ ഗ്രാ​മീ​ണ ഉ​ൾപ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ൾ​കൂ​ട്ട​വും അ​ക​ലം പാ​ലി​ക്ക​ലും നി​ര​വ​ധി പേ​ർ ലം​ഘി​ച്ചു വ​രി​ക​യാ​ണ് .ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്പ​ഞ്ചാ​യ​ത്തി​ലെ മുഴു​വ​ൻ വാ​ർ​ഡു​ക​ളും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ക്കു​ന്ന​ത്. പാ​ൽ, പ​ത്രം ഉ​ൾ​പ്പെ​ടെ അ​വ​ശ്യ സ​ർ​വ്വീ​സു​കൾക്ക് പ്ര​വ​ർ​ത്താ​നു​മ​തി അ​നു​വ​ദി​ച്ചി​ട്ടുണ്ട്.