വാ​ദ്യ അ​നു​ബ​ന്ധ ക​ലാ​കാ​രന്മാ​ർ​ക്കും കോ​വി​ഡ്കാ​ല ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം
Friday, June 11, 2021 12:40 AM IST
കൊ​ല്ല​ങ്കോ​ട്: ചെ​ണ്ട​ക്കോ​ൽ ഉ​പ​ക​ര​ണ നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല്ല​ശ്ശേ​ന പ​ര​മേ​ശ്വ​ര​ൻ എ​ന്ന ക​ണ്ണ​ന് ലോ​ക്ക്ഡൗ​ണ്‍ കാ​ലം സാ​ന്പ​ത്തി​ക പ്ര​തിസ​ന്ധി​യി​ൽ ത​ന്നെ. ചെ​ണ്ട​വാ​ദ്യ​ക​ലാ​കാര​നാ​യ പി​താ​വ് ക​രു​മ​ന്‍റെ കു​ലതൊ​ഴി​ൽ ചെ​യ്താ​താ​ണ് പ​ര​മേ​ശ്വ​ര​നും കു​ടുംബ​വും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വ​ങ്ങളും രാ​ഷ്ട്രീ​യ പ​ട്ടി​ക​ളു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും നി​ല​ച്ച​തോ​ടെ ചെ​ണ്ട ,മ​ദ്ദ​ള ,ഇ​ട​യ്ക്ക ഉ​ൾ​പ്പെ​ടെ വി​ദ്യ​ക​ലാ​കാ​ര​ൻ മൊ​ത്ത​ത്തി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി ലാ ​ണ് .
ക​ഴി​ഞ്ഞ ഇ​രു​പ​തു വ​ർ​ഷ​മാ​യാ​ണ് ചെ​ണ്ട​ക്കോ​ൽ​ ഉ​പ​ക​രണ​നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ൽ പ​ര​മേ​ശ്വേ​ര​ൻ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. പ​തി​മു​ഖം ,മ​ന്ദാ​രം എ​ന്നീ ഒൗ​ഷ​ധ വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ വി​ല കൊ​ടു​ത്ത വാ​ങ്ങി​യാ​ണ് ചെ​ണ്ട​ക്കോ​ൽ നി​ർ​മ്മാ​ണം .
ഒ​രു ജോ​ഡി പ​തി​മു​ഖം ചെ​ണ്ട​ക്കോ​ലി​നു 650 രൂ​പ​യും മ​ന്ദാ​ര​ത്തോ​ലി​നു 450 രൂ​പ​യു​മാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. ഒൗ​ഷ​ധ​സ​സ്യ ശി​ഖ​ര​ങ്ങ ൾ ​ചെ​റി​യ തു​ണ്ടു​ക​ളാ​ക്കി ചു​ടു​വെ​ള്ള ത്തി​ൽ മൂ​ന്നു മ​ണി​ക്കൂറോ​ളം തി​ള​പ്പി​ക്കും.
പി​ന്നീ​ട് കോ​ലി​നു ആ ​കൃ​തി വ​രു​ത്താ​ൻ പ്ര​ത്യേ​ക ത​യ്യാ​റെ​ടു​പ്പും ന​ട​ത്തും.
കേ​ര​ള​ത്തി​ലെ ചെ​ണ്ട ഇ​ട​യ്ക്ക വാ​ദ്യ​ക​ലാ​കാ​ര മാ​രാ​യ ,മ​ണി മാ​രാ​ർ ,കു​ഞ്ഞു​കു​ട്ട​ൻ​മാ​രാ​ർ, പ​ല്ല​ശ്ശേ​ന പ​ത്മ​നാ​ഭ​ൻ മാ​രാ​ർ, മ​ണിയ​ൻ​മാ​രാ​ർ ,പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ​മു​ള്ള​വ​ർ പ​ല്ല​ശ്ശേ​ന പ​ര​മേ​ശ്വ​ര​ന്‍റെ ചെ​ണ്ട​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ് .
തൃ​ശ്ശൂ​ർ പൂ​രം, വ​ല്ല​ങ്ങി വേ​ല ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം​ ഉത്സ​വ വി​പ​ണി​ക്കാ​യി നി​ർ​മ്മി​ച്ച ചെ​ണ്ടക്കോ​ലു​ക​ളെ​ല്ലാം വി​ൽ​ക്കാ​ൻ ക​ഴി​യാത്തതി​നാ​ലാ​ണ് പ​ര​മേ​ശ്വ​ര​ൻ പ്ര​തി​സ​ന്ധി​യി​ൽ അകപ്പെ​ടാ​നി​ട​യാ​ക്കി​യ​ത്.​ പ​ല്ല​ശ്ശേ​ന​യി​ലെ വാ​ദ്യ കു​ല​പ​തി കു​ടും​ബ പ​ട്ടി​ക​യി​ൽ പ​ര​മേ​ശ്വ​ര​നും അം​ഗീ​കാ​രമാണുള്ള​ത്. കോ​വി​ഡ് കാ​ല സ​ർ​ക്കാ​ർ ധ​നസ​ഹാ​യ പ​ദ്ധ​തി​ക​ളി​ൽ വാ​ദ്യ​ക​ലാ അ​നു​ബ​ന്ധ ക​ലാ​കാ​രന്മാരേ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് പ​ര​മേ​ശ്വ​ര​ന്‍റെ അ​ഭി​ലാ​ഷം.