കോവിഡ് കാലത്തെ കൈത്താങ്ങ്
Thursday, June 17, 2021 12:32 AM IST
ആ​ന്‍റി​ജ​ൻ കി​റ്റ് ച​ല​ഞ്ച്; 675 കി​റ്റു​ക​ൾ
സ​മാ​ഹ​രി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

ശ്രീ​കൃ​ഷ്ണ​പു​രം:​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ന്‍റി​ജ​ൻ കി​റ്റ് ചാ​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച​ത് 675 കി​റ്റു​ക​ൾ.​ആ​ന്‍റി​ജ​ൻ കി​റ്റു​ക​ൾ ക​ട​ന്പ​ഴി​പ്പു​റം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ:​അ​ബ്ബാ​സി​ന് ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സൈ​താ​ലി,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​കെ.​രാ​ധി​ക,കെ.​സു​മി​ത,അം​ഗ​ങ്ങ​ളാ​യ എ​സ്അ​ജി​ത്ത് കു​മാ​ർ,വി.​പ്ര​ജീ​ഷ്,സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ് കു​മാ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സൈ​നു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

കോ​ട്ടോ​പ്പാ​ടം : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 5 ക​ണ്ട​മം​ഗ​ല​ത്ത് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള്ള പ​ഴം പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മു​ഴു​വ​ൻ പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്കും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ് ഡി ​വൈ എ​ഫ് ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രു​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി​യ​ത്.

പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

ശ്രീ​കൃ​ഷ്ണ​പു​രം:​ കെ​പി​എ​സ്ടി​എ വെ​ള്ളി​നേ​ഴി ബ്രാ​ഞ്ച് ക​മ്മി​റ്റി ഗു​രു​സ്പ​ർ​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​റു​വ​ട്ടൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് 30000 രൂ​പ വി​ല വ​രു​ന്ന പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി.​വി​വി​ധ​ത​രം മാ​സ്കു​ക​ൾ, ഓ​ക്സി മീ​റ്റ​റു​ക​ൾ,ഗ്ലൗ​സു​ക​ൾ, സാ​നി​റ്റ​യ്സെ​ർ, എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എം.​പ​ര​മേ​ശ്വ​ര​നും ഡോ:​ഇ​ബ്രാ​ഹിം ഷി​ബി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. വി.​മ​നോ​ജ് കു​മാ​ർ​ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ലി​ക്കി​ലി​യാ​ട് സ്കൂ​ളിന്‍റെ സഹായം

ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന് സ​ഹാ​യം ന​ൽ​കി കു​ലി​ക്കി​ലി​യാ​ട് എ​സ്.​വി.​എ.​യു.​പി സ്കൂ​ൾ.​അ​ധ്യാ​പ​ക​ർ സ്വ​രൂ​പി​ച്ച തു​ക പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ബാ​ബു​രാ​ജ് ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഉ​മ്മ​ർ കു​ന്ന​ത്തി​ന് കൈ​മാ​റി.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ബ മോ​ൾ,സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​അ​ലി,അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ ഖാ​ദ​ർ,ഷെ​ഫീ​ക്ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.