യുവാവിനെ അറസ്റ്റുചെയ്തു
Thursday, June 17, 2021 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: യു​വ​തി കു​ളി​ക്കു​ന്ന​ത് വീ​ഡി​യോ എ​ടു​ത്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​ള​പ്പ​ട്ടി ശ​ശി​കു​മാ​ർ (37) ആ​ണ് അ​യ​ൽ​വാ​സി​യാ​യ 30കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ശ​ശി​കു​മാ​ർ കു​ളി​ക്കു​ന്ന​ത് മ​റ​ഞ്ഞു നി​ന്നു വീ​ഡി​യോ എ​ടു​ക്കു​ന്ന​ത് ക​ണ്ട യു​വ​തി ഒ​ച്ച​യി​ട്ട​തി​നെ തു​ട​ർ​ന്ന് അ​യാ​ൾ അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യും ഭ​ർ​ത്താ​വും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ശ​ശി​കു​മാ​ർ യു​വ​തി​യെ അ​പ​മാ​നി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കോ​വി​ൽ​പ്പാ​ള​യം പോ​ലീ​സ് ശ​ശി​കു​മാ​റി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

കോൺഗ്രസ് പ്രതിഷേധ ധർണ

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ സം​ഘ​ട​പ്പി​ച്ചു. ധ​ർ​ണ്ണ ജി​ല്ലാ കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​അ​ച്യു​ത​ൻ നാ​യ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ജി ടോ​മി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ കു​മാ​ര​ൻ, എ ​വി മു​സ്ത​ഫ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ, ദി​വ്യ പ്രസംഗിച്ചു.