കാട്ടുവഴികൾ താണ്ടിയെത്തി സഹായങ്ങൾ
Thursday, June 17, 2021 12:35 AM IST
മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാം മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളാ​യ ത​ളി​ക​ക്ക​ല്ല്, ക​ട​പ്പാ​റ, ക​വി​ളു​പാ​റ എ​ന്നീ കോ​ള​നി​ക​ളി​ൽ 118 വീ​ടു​ക​ളി​ലേ​ക്ക് കാ​ട്ടു​വ​ഴി​ക​ൾ താ​ണ്ടി ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് സം​ഘ​ട​ന​ക​ൾ .
മം​ഗ​ലം ഡാ​മി​ൽ നി​ന്നും 15 കി​ലോ​മീ​റ്റ​ർ കാ​ട്ടു​വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്താ​ൽ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​മാ​ണ് ത​ളി​ക​ക്ക​ല്ല്. പോ​കു​ന്ന വ​ഴി​ക​ൾ കാ​ട്ടാ​റു​ക​ൾ താ​ണ്ടി​യാ​യ​തി​നാ​ൽ മ​ഴ പെ​യ്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കൂ​ടി​യ​തി​നാ​ൽ പു​ഴ​യു​ടെ ഒ​രു വ​ശ​ത്ത് വാ​ഹ​നം നി​ർ​ത്തി പാ​ലം പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ലൂ​ടെ കി​റ്റു​ക​ൾ ക​ട​ത്തു​ക​യാ​യി​രു​ന്നു.
മം​ഗ​ലം ഡാ​മി​ൽ നി​ന്നും മ​റു​വ​ശ​ത്തു​കൂ​ടി 12 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ എ​ത്തു​ന്ന സ്ഥ​ല​മാ​ണ് ക​വി​ളു​പാ​റ കോ​ള​നി . മൂ​ന്നു കോ​ള​നി​ക​ളി​ലാ​യി 118 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ച്ച​ക്ക​റി​ക്കി​റ്റും ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റും എ​ത്തി​ച്ചു ന​ൽ​കി​യ​ത്. നെ·ാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് കേ​ർ​ണിം​ഗി​ന്‍റെ​യും പാ​ല​ക്കാ​ട് ഇ​തി​ഹാ​സി​ക​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.
ജി​ല്ല​യി​ലെ വി​വി​ധ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും നി​ർ​ധ​ന​ർ​ക്കു​മാ​യി 3000 ത്തി​ല​ധി​കം കി​റ്റു​ക​ളാ​ണ് ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. കി​റ്റ് വി​ത​ര​ണം മം​ഗ​ലം​ഡാം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ. ​അ​ഭി​ലാ​ഷ് നി​ർ​വ്വ​ഹി​ച്ചു.
സി.​എ​ൽ.​എ​സ്.​എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാറ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​തി​ഹാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ജീ​വ് തോ​മ​സ് മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. സെ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​ര​ഞ്ജി​ത് , വി ​അ​ഭി​ലാ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ശാ​ന്ത് .സി , ​അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.