ഷോ​ള​യൂ​ർ ആ​ശു​പ​ത്രി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി ന​ടീ​ൽ ഉ​ദ്ഘാ​ട​നം
Thursday, July 29, 2021 12:19 AM IST
അ​ഗ​ളി : ഷോ​ള​യൂ​ർ കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ടം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കീ​ട​നാ​ശി​നി​യി​ല്ലാ​ത്ത ന​ല്ല ജൈ​വ​പ​ച്ച​ക്ക​റി​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം ജി​തേ​ഷ്, ബ്ലോ​ക്ക് മെ​ന്പ​ർ ഷാ​ജു, വാ​ർ​ഡ് മെ​ന്പ​ർ ല​ത​കു​മാ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ് കാ​ളി​സ്വാ​മി, ന്യൂ​ട്രി​ഷ​നി​സ്റ്റ് മു​ർ​ഷി​ദ് പ്രസംഗിച്ചു.