മൃദുല സായിയുടെ കരവിരുതിൽ വിരിയുന്നതു കൗതുകങ്ങൾ..!
Thursday, July 29, 2021 11:59 PM IST
കൊ​ല്ല​ങ്കോ​ട് : പാ​ഴ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ഭം​ഗി​യി​ൽ പ്ര​തി​മ​ക​ളും സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും മെ​ന​ഞ്ഞെ​ടു​ത്ത കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി മൃ​ദു​ല സാ​യ് (22) ച​രി​ത്ര രേ​ഖ​ക​ളി​ലും ഇ​ടം നേ​ടു​ന്നു.
ഇ​ര​ഞ്ഞി​മ​ന്ദം മു​ര​ളീ​കൃ​ഷ്ണ​ൻ ല​ത ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് മൃ​ദു​ല​സാ​യ്. മൃ​ദു​ല​യു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് ഇ​ന്ത്യ ബു​ക്ക് ഓ​ഫ്ർ റെ​ക്കോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​വും തേ​ടി​യെ​ത്തി.
ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യാ​ണ് ത​ന്‍റെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​പ്പി, ചി​ര​ട്ട, വ​ഞ്ചി, അ​രി​മ​ണി, സ്പോ​ഞ്ച്, ഐ​സ്ക്രീം പെ​ട്ടി ഉ​ൾ​പ്പെ​ടെ പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് മ​ന​സി​ലൊ​തു​ങ്ങി​യ ക​ല​യെ പു​റ​മേ​ക്ക് പ്ര​ക​ട​മാ​ക്കി വ​രു​ന്ന​ത്. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മു​ദു​ല​സാ​യ് പെ​യി​ന്‍റിം​ഗി​ൽ കൂ​ടു​ത​ൽ അ​ഭി​രു​ചി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യ​വും പാ​വ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ നി​ർ​മ്മി​ച്ചാ​ണ് വീ​ട്ടി​ൽ വി​നോ​ദം ക​ണ്ടെ​ത്തു​ന്ന​ത്.
ബി​ബി​എ പൂ​ർ​ത്തി​യാ​ക്കി​യ മ്യ​ദു​ല സാ​യു​ടെ മ​ന​സി​ൽ പ​രി​സ​ര​ത്തെ നി​ർ​ധ​ന​രാ​യ​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്മ​ന​സു​മു​ണ്ട്.
ത​നി​ക്ക് വ്യ​ക്ത​മാ​യ വ​രു​മാ​ന​മു​ണ്ടാ​യാ​ൽ ദു​ർ​ബ​ല കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സം തോ​റും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ൽ​കി സ​ഹാ​യി​ക്ക​ണ​മെ​ന്ന​താ​ണ് അ​ഭി​ലാ​ഷ​മെ​ന്നും മൃ​ദു​ല സാ​യ് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്.