ന​വ​തി പ്ര​ണാ​മം പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്കം
Friday, July 30, 2021 12:03 AM IST
ഒ​റ്റ​പ്പാ​ലം: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ക​വി ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ തൊ​ണ്ണൂ​റാം ജന്മവാ​ർ​ഷി​ക​ത്തി​ൽ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം ന​ട​ത്തു​ന്ന ന​വ​തി പ്ര​ണാ​മം പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. നാ​ട്ടു​മാ​വു​ക​ൾ ത​ണ​ൽ വി​രി​ച്ചു നി​ൽ​ക്കു​ന്ന കോ​ള​ജി​ന്‍റെ ന​ടു​മു​റ്റ​ത്തി​ന് മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ന്പ് ആ​മ്ര​കു​ഞ്ജം എ​ന്ന് വി​ളി​പ്പേ​രി​ട്ട ക​വി​ക്കു​ള്ള ആ​ദ​രം കൂ​ടി​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വ​തി വ​ർ​ഷ​ത്തി​ൽ ഒ​എ​ൻ​വി ക​വി​ത​ക​ളു​ടെ​യും ഗാ​ന​ങ്ങ​ളു​ടെ​യും ഭാ​വ​തീ​വ്ര​ത​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന ആ​റോ​ളം പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​ബി.​സു​മി​ത, ഡോ.​ഇ.​എം.​സു​ര​ജ, ഡോ.​സി.​രാ​ജേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.