ഇ​ര​ട്ട​വാ​രി​യി​ൽ വ്യാ​പ​ക​മാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, August 5, 2021 12:29 AM IST
തി​രു​വി​ഴാം​കു​ന്ന് : ഇ​ര​ട്ട​വാ​രി​യി​ൽ വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.
ചൊ​വ്വാ​ഴ്ച്ച രാ​ത്രി എട്ടുമ​ണി​യോ​ടെ​യാ​ണ് ഇ​ര​ട്ട​വാ​രി​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ​ത്.
ര​ണ്ട് ആ​ന​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് നാ​ട്ടു​കാർ പ​റ​ഞ്ഞു. വ​ട്ട​ത്തൊ​ടി മ​ര​ക്കാ​രി​ന്‍റെ പു​തു​താ​യി പ്ലാ​ന്‍റ് ചെ​യ്ത തോ​ട്ട​ത്തി​ലെ റ​ബ​ർ​തൈ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.
ഈ ​സ​മ​യം നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ച് കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് ത​ന്നെ തു​ര​ത്തി. എ​ന്നാ​ൽ രാ​ത്രി പ​തി​നൊ​ന്നുമ​ണി​യാ​യ​പ്പോ​ഴേ​ക്കും വീ​ണ്ടും കാ​ട്ടാ​ന​ക​ളെ​ത്തി.
ഇ​ര​ട്ട​വാ​രി-​ക​ര​ടി​യോ​ട് റോ​ഡും തി​രു​വി​ഴാം​കു​ന്ന്-​അ​ന്പ​ല​പ്പാ​റ റോ​ഡും മു​റി​ച്ചുക​ട​ന്ന് ഇ​ല്ലി​ക്ക​ൻ മ​ല​യു​ടെ ഭാ​ഗ​ത്തേ​ക്ക് കാ​ട്ടാ​ന​ക​ൾ ക​ട​ന്നു​വെ​ന്നാ​ണ് നാ​ട്ടുകാ​ർ പ​റ​യു​ന്ന​ത്. ആ​ന​ക​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം നി​ര​വ​ധി വീ​ടു​ക​ളു​ണ്ട്.
കൂ​ടാ​തെ ഈ ​ര​ണ്ടു റോഡു കളി​ലും വാ​ഹ​ന​ങ്ങ​ളും സ്ഥി​ര​മാ​യി ഉ​ണ്ട്. അ​പ​ക​ടം സം​ഭ​വി​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.