ഇ​ന്‍റ​ർ​നെ​റ്റ് ത​ക​രാ​ർ: ഓ​ൺലൈ​ൻ ക്ലാ​സി​ൽ നി​ന്നും പു​റ​ത്താ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ
Thursday, August 5, 2021 12:29 AM IST
ഒ​റ്റ​പ്പാ​ലം: ഇ​ന്‍റ​ർ​നെ​റ്റി​ല്ലാ​ത്ത​തു​മൂ​ലം പ​ഠ​നം വ​ഴി​മു​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ. ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഇ​ന്‍റ​ർ​നെ​റ്റി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
അ​ഴി​യ​ന്നൂ​ർ, ആ​ല​ങ്ങാ​ട്, വേ​ട്ടേ​ക്ക​ര​യു​ടെ ചി​ല​ഭാ​ഗ​ങ്ങ​ൾ പാ​ലാ​രി തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത​യ്ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് ചെ​റി​യ ക്ലാ​സി​ലെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ർ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.
സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ നെ​റ്റ് വർ​ക്ക് ട​വ​റു​ക​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും ഉ​പ​യോ​ഗം വേ​ണ്ട​രീ​തി​യി​ൽ ല​ഭി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി​യു​ണ്ട്.
ഫോ​ണ്‍ ചെ​യ്യാ​ൻ പോ​ലും സി​ഗ്ന​ൽ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​വി​ട​ത്തു​കാ​ർ പ​റ​യു​ന്നു. ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ കേ​ബി​ളും മ​റ്റും ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യും ഇ​ന്‍റ​ർ​നെ​റ്റ് എ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നു​ണ്ട്. നെ​റ്റ് പ്ര​ശ്ന​മാ​ണ് ശ​രി​ക്കും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.
മെ​ബൈ​ലി​ൽ സി​ഗ്ന​ൽ പ്ര​ശ്നം ഉ​ള്ള​തി​നാ​ൽ കേ​ബി​ൾ ഇ​ട്ട് ബ്രോ​ഡ്ബാ​ന്‍റ് ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ 10,000 രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്.
ക​ട​ന്പ​ഴി​പ്പു​റം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ല്ലാം നെ​റ്റ് കി​ട്ടാ​ത്ത​ത് വി​ദ്യാ​ർ​ത്ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്.
സി​ഗ്ന​ൽ പ്ര​ശ്നം കാ​ര​ണം വീ​ടി​നു​പു​റ​ത്ത് പാ​ത​യി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ ക്ലാ​സു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാ​റു​ള്ള​ത​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
കു​റെ അ​ധി​കം സ​മ​യം ഇ​തി​നാ​യി പാ​ത​യോ​ര​ത്ത് ചെ​ല​വ​ഴി​ക്കേ​ണ്ടി​യും വ​രു​ന്നു​ണ്ട്.