സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ നടപടി
Friday, September 24, 2021 12:10 AM IST
മം​ഗ​ലം​ഡാം: കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കെ. ​ഡി. പ്ര​സേ​ന​ൻ എംഎ​ൽഎ ​പ​റ​ഞ്ഞു. ക​ട​പ്പാ​റ, മം​ഗ​ലം​ഡാം, ഒ​ലി​പ്പാ​റ, പാ​ലാ സ​ർ​വീസു​ക​ളാ​ണ് ഇ​നി തു​ട​ങ്ങാ​നു​ള്ള​ത്.​ ചൂ​രു​പ്പാ​റ, പാ​ല​ക്കു​ഴി സ​ർ​വീസു​ക​ൾ നേ​ര​ത്തെ തു​ട​ങ്ങി​യി​രു​ന്നു.
ക​ള​ക്ഷ​ൻ കു​റ​വി​ൽ ഈ ​സ​ർ​വീസു​ക​ൾ​ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ കു​റ​വും അ​തു​വ​ഴി​യു​ള്ള ക​ള​ക്ഷ​ൻ കു​റ​വു​മാ​ണ് ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഡി​പ്പോ അ​ധി​കൃ​ത​ർ മ​ടി​ക്കു​ന്ന​തെ​ന്ന് എം ​എ​ൽ എ ​പ​റ​ഞ്ഞു. എ​ങ്കി​ലും മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം ​എ​ൽ എ ​അ​റി​യി​ച്ചു.