കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി
Saturday, September 25, 2021 12:28 AM IST
ഒ​റ്റ​പ്പാ​ലം: കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി. വ​ര​ന്പെടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​നു ചി​ല ക​ർ​ഷ​ക​ർ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും (ഹി​റ്റാ​ച്ചി) ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പാ​ടം ഉ​ഴു​തു​മ​റി​ക്കു​ന്ന​തി​നും ന​ടീ​ലി​നും കൊ​യ്ത്തി​നും യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ൾ വ​ര​ന്പ് നേ​രെ​യാ​ക്കാ​നും യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.
ത​രി​ശു​കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളി​ൽ പ​കു​തി​യി​ലേ​റെ​യും വ​ര​ന്പു​ക​ൾ ഇ​ല്ലാ​തെ​യാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​തു ത​യാ​റാ​ക്ക​ണ​മെ​ങ്കി​ൽ യ​ന്ത്ര​ക്കൈ​ക​ൾ കൊ​ണ്ടു മാ​ത്ര​മേ വേ​ഗ​ത്തി​ൽ ക​ഴി​യു​ക​യു​ള്ളു എ​ന്ന അ​വ​സ്ഥ​യു​ണ്ട്.
വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ത​ക​ർ​ന്ന​തും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​തു​മാ​യ വ​ര​ന്പു​ക​ൾ ഒ​രു​ക്കാ​നും മ​ണ്ണു​മാ​ന്തി​യ​ന്ത്രം സ​ഹാ​യ​ക​മാ​ണ്. ഉ​യ​രം കൂ​ടി​യ പാ​ട​വ​ര​ന്പു​ക​ൾ ഒ​രു​ക്കു​ന്ന​തി​നും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു. പ​ണം ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നൊ​പ്പം സ​മ​യ​ലാ​ഭ​വും ഉ​ണ്ടെ​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്കു മെ​ച്ച​മാ​കു​ന്ന​ത്.
ഒ​രേ​ക്ക​ർ പാ​ട​വ​ര​ന്പ് ത​യാ​റാ​ക്കാ​ൻ ര​ണ്ടോ മൂ​ന്നോ തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു​ദി​വ​സം പ​ണി​യെ​ടു​ക്ക​ണം. എ​ന്നാ​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ കൊ​ണ്ടു മാ​ത്രം വ​ര​ന്പ് ത​യാ​റാ​ക്കു​ന്നു.
ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലേ​ക്കു തി​രി​യു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നി​ച്ചു ക​രാ​റി​നെ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ പ​ണി​യെ​ടു​പ്പി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, വ​ര​ന്പ് ത​യാ​റാ​ക്കാ​ൻ ഒ​ന്നോ ര​ണ്ടോ പേ​ർ മ​തി​യെ​ന്ന​തും യ​ന്ത്ര​ക്കൈ​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.
ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ര​ണ്ടാം​വി​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തോ​ട​നു​ബ​ന്ധി​ച്ച് പാ​ടം പൂ​ട്ടു​ന്ന​തി​നൊ​പ്പംത​ന്നെ വ​ര​ന്പ് ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ളും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​ന്പ​ല​പ്പാ​റ​യി​ൽ ഇ​ത്ത​വ​ണ 50 ഹെ​ക്ട​റി​ല​ധി​കം പാ​ട​ത്തും ഒ​റ്റ​പ്പാ​ല​ത്ത് 20 ഹെ​ക്ട​റി​ലു​മാ​ണ് ര​ണ്ടാം​വി​ള അ​ധി​ക​മി​റ​ക്കു​ന്ന​ത്.
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കാ​ർ​ഷി​ക​വൃ​ത്തി​ക​ൾ​ക്കു ചെ​ല​വു​വ​രു​ന്ന മു​ഴു​വ​ൻ തു​ക​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ഗ​ര​സ​ഭ ന​ൽ​കു​ന്നു​ണ്ട്.
ക​ർ​ഷ​ക​ർ​ക്കു കൃ​ഷി​യി​റ​ക്കു​ന്ന ജോ​ലി മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചി​ല​വു​ക​ളും ന​ഗ​ര​സ​ഭ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.
ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കൃ​ഷി​ഭൂ​മി​ക​ൾ വീ​ണ്ടെ​ടു​ക്കാ​നും നെ​ല്ലു​ൽ​പാ​ദ​നം വ​ർ​ദ്ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.