ന​വീ​ക​രി​ച്ച മേ​ലെ​മു​ട്ടി​ച്ചിറ കു​ളം നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Sunday, September 26, 2021 12:54 AM IST
പാ​ല​ക്കാ​ട്: പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച മേ​ലെ​മു​ട്ടി​ചി​റ കു​ളം വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ആണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​രി​പാ​ടി​യി​ൽ പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശി​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
മാ​ർ​ച്ച് ര​ണ്ടി​നാ​ണ് മേ​ലെ​മു​ട്ടി​ച്ചി​റ കു​ളം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ല​ത്തൂ​ർ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ച​ത്. അ​ടി​ഞ്ഞ ചെ​ളി നീ​ക്കം ചെ​യ്ത് കു​ള​ത്തി​ന്‍റെ ആ​ഴം കൂ​ട്ടി, വ​ശ​ങ്ങ​ളി​ൽ ക​രി​ങ്ക​ൽ പാ​ർ​ശ്വ​ഭി​ത്തി​യും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് പാ​ർ​ശ്വ​ഭി​ത്തി​യും നി​ർ​മ്മി​ച്ചു.
കു​ള​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ലീ​ഡിം​ഗ് ചാ​ന​ലും കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​യി വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​ന് ര​ണ്ട് വാ​ൽ​വ് ചേ​ന്പ​റും അ​ധി​കം വ​രു​ന്ന വെ​ള്ളം വാ​ർ​ന്നു പോ​കു​ന്ന​തി​ന് അ​ക​ന്പാ​ട് തോ​ട്ടി​ലേ​ക്ക് ഒ​രു ഓ​വ​ർ​ഫ്ളോ പൈ​പ്പും ജ​ന​ങ്ങ​ൾ​ക്ക് കു​ളി​ക്കു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഒ​രു പ​ട​വും, ഒ​രു റാ​ന്പും നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. 48,24,000 രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക.
കു​ളം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ 104.21 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​തി​നും കൂ​ടാ​തെ വേ​ന​ൽ​ക്കാ​ല​ത്ത് മേ​ലേ​മു​ട്ടി​ച്ചി​റ ക​നാ​ലി​ൽ നി​ന്നു​ള്ള ജ​ലം സം​ഭ​രി​ക്കാ​നും, സം​ഭ​രി​ക്ക​പ്പെ​ടു​ന്ന ജ​ലം 200 ഏ​ക്ക​ർ കൃ​ഷി​ക്കാ​യി (നെ​ല്ല്, തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ ) ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ആ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കി​ണ​റു​ക​ളി​ലെ ഭൂ​ഗ​ർ​ഭ ജ​ല​വി​താ​നം വ​ർ​ദ്ധി​പ്പി​ക്കു​ക വ​ഴി വേ​ന​ലി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും.