ക​ല്ല​ടി​ക്കോ​ട്ട് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​യി​ടി​ച്ചു
Thursday, October 14, 2021 12:20 AM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ക​ല്ല​ടി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം ഇ​ന്ന​ലെ​യും ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ആ​ള​പ​യ​മി​ല്ല.
പ​ാല​ക്കാ​ട് നി​ന്നും കോ​ഴി​ക്കോ​ട്ടേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 നാ​ണ് അ​പ​ക​ടം.
ഒ​ല​വ​ക്കോ​ട് വെ​ച്ച് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി​യ സ്വ​കാ​ര്യ ബ​സ് സ​മ​യം അ​ഡ്ജെ​സ്റ്റ് ചെ​യ്ത് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക​ല്ല​ടി​ക്കോ​ട് വെ​ച്ച് കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ത​ട്ടി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​ൻ​ഭാ​ഗം മു​ത​ൽ തു​പ്പ​നാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.
തു​പ്പ​നാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്നു.
ക​ല്ല​ടി​ക്കോ​ട് നി​ന്നും മാ​പ്പി​ള​സ്ക്കൂ​ൾ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് എ​ത്തു​ന്പോ​ൾ റോ​ഡി​ൽ നി​ന്നി​റ​ങ്ങി വ​ശ​ത്തെ ചാ​ലി​ലേ​യ്ക്ക് മ​റി​യു​ന്ന​ത് പ​തി​വാ​ണ്.
റോ​ഡ് നി​ർ​മ്മാ​ണം പാ​തി വ​ഴി​യി​ൽ നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ 16 അ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യും 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ദേ​ശീ​യ പാ​ത​യു​ടെ നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ നി​ല​വാ​രം പോ​ലും ഇ​ല്ല. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​ന്പാ​ട​ത്ത് അ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​ണ്.
ക​രി​ന്പ മു​ത​ൽ കാ​ഞ്ഞി​ക്കു​ളം എ​ൽ​പി സ്ക്കൂ​ൾ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.
ക​ല്ല​ടി​ക്കോ​ട് മു​ത​ൽ ക​രി​ന്പ​വ​രെ​യു​ള്ള റോ​ഡ് നി​ർ​മ്മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മ​ായി​ട്ടു​ണ്ട്.