മു​ണ്ട​ൻ​പാ​റ​യി​ൽ തോ​ട് ഗ​തി മാ​റി​യൊ​ഴു​കി, അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം നി​ല​യ്ക്കും
Saturday, October 16, 2021 12:32 AM IST
അ​ഗ​ളി : ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മു​ണ്ട​ൻ​പാ​റ​യി​ൽ തോ​ട് ഗ​തി​മാ​റി​യൊ​ഴു​കി.

അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ടി​വെ​ള്ള സം​ഭ​ര​ണി ഇ​തോ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. ര​ണ്ടാ​യി​ര​ത്തി​ൽ ആ​സോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ജ​ല​നി​ധി പ​ദ്ധ​തി​ക്ക് കൈ​മാ​റി.

തോ​ടി​നോ​ട് ചേ​ർ​ന്ന് കി​ണ​ർ കു​ഴി​ച്ച് കി​ണ​റ്റി​ലെ വെ​ള്ളം ഉ​യ​ര​ത്തി​ലു​ള്ള ടാ​ങ്കി​ലേ​ക്ക് പ​ന്പു​ചെ​യ്ത് പൈ​പ്പ് മാ​ർ​ഗ്ഗ​മാ​യി​രു​ന്നു കു​ടി​വെ​ള്ള വി​ത​ര​ണം. തോ​ട് ഗ​തി​മാ​റി ഒ​ഴു​കി​യ​തോ​ടെ കി​ണ​റി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രു​ക​യും വെ​ള്ളം ദി​ശ​മാ​റി ഒ​ഴു​കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.