പെ​ണ്‍​പു​ലി​ക​ൾ റെ​ഡി, റിംഗുക​ളി​ൽ തീ​പാ​റും
Saturday, October 16, 2021 11:58 PM IST
ഒ​റ്റ​പ്പാ​ലം: പ​ന​മ​ണ്ണ​യി​ലെ അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​വു​ന്ന​ത്. സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത ല​ഭി​ച്ച​വ​രാ​ണി​വ​ർ. തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ച് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ചെ​ല​വു​ക​ളാ​ലോ​ചി​ച്ച് ത​ല പു​ണ്ണാ​ക്കി കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് പെ​ണ്‍​പു​ലി​ക​ൾ​ക്ക് സ​ഹാ​യ​മാ​യി മു​ന്പ് അ​വ​ർ പ​ഠി​ച്ച പ​ന​മ​ണ്ണ എ​ൻ​വി​എ​യു​പി സ്ക്കൂ​ളും അ​വി​ട​ത്തെ പി​ടി​എ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്തെ​ത്തി​യ​ത്.

ചെ​ല​വി​നുവേ​ണ്ട തു​ക ന​ൽ​കി​യാ​ണ് പൂ​ർ​വ​വി​ദ്യാ​ല​യം ഇ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യ​ത്. ഇ​താ​ടു കൂ​ടി ഈ ​ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. കേ​ല​ശ്ശേ​രി ര​മേ​ശി​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ൾ അ​ന​ശ്വ​ര (15), കൂ​ങ്കാ​ട്ടു​പ​റ​ന്പി​ൽ കൃ​ഷ്ണ​ദാ​സി​ന്‍റെ​യും ര​ജി​ത​യു​ടെ​യും മ​ക്ക​ളാ​യ കീ​ർ​ത്ത​ന (16) കീ​ർ​ത്ത​ന​യു​ടെ സ​ഹോ​ദ​രി ആ​തി​ര (12), നാ​ഗ​ലോ​ടി​യി​ൽ മ​നോ​ജ് കു​മാ​റി​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​ൾ അ​ഖി​ല (13), ക​ള​ത്തി​ൽ സ​നീ​ഷ് കു​മാ​റി​ന്‍റെ​യും ലി​ല്ലി​യു​ടെ​യും മ​ക​ൾ സം​ഗീ​ത (13) എ​ന്നി​വ​രാ​ണ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​വി വാ​ഗ്ദാ​ന​ങ്ങ​ൾ. അ​ഞ്ചു​പേ​രും ജി​ല്ല ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​വ് തെ​ളി​യി​ച്ചാ​ണ് സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്. അ​ന​ശ്വ​ര​യും കീ​ർ​ത്ത​ന​യും സം​ഗീ​ത​യും മു​ൻ സം​സ്ഥാ​ന ചാ​ന്പ്യന്മാ​രാ​ണ്.

അ​ന​ശ്വ​ര മു​ന്പ് ര​ണ്ടു​ത​വ​ണ സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്. കീ​ർ​ത്ത​ന​യും അ​ന​ശ്വ​ര​യും സ്കൂ​ൾ ഗെ​യിം​സി​ൽ വെ​ങ്ക​ല​വും നേ​ടി ഇ​ടി​ക്കൂ​ട്ടി​ൽ പ​ന​മ​ണ്ണ​യു​ടെ ക​രു​ത്താ​യ​വ​രാ​ണ്. ഒ​പ്പം ര​ണ്ടു​പേ​ർ​ക്കും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും നേ​ടി​യി​രു​ന്നു.
കൂട്ട​ത്തി​ൽ ജൂ​നി​യ​റാ​യ ആ​തി​ര​യൊ​ഴി​കെ​യു​ള്ള നാ​ലു​പേ​ർ​ക്കും ജി.​വി.​രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ൽ പ്ര​വേ​ശ​ന​വും ല​ഭി​ച്ചു. ഒ​റ്റ​പ്പാ​ലം അ​യേ​ണ്‍ ഫി​സ്റ്റ് ക്ല​ബ്ബി​ലൂ​ടെ ബോ​ക്സിം​ഗ് പ​രി​ശീ​ലി​ക്കു​ന്ന അ​ഞ്ചു​പേ​രും സി.​ രാ​മ​കൃ​ഷ്ണ​ന്‍റെ ശി​ഷ്യ​രാ​ണ്.