ജി​ല്ല​യി​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ഉൗ​ർ​ജിതം
Thursday, October 28, 2021 12:04 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 81939 ക​ന്നു​കാ​ലി​ക​ൾ​ക്ക് കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പെ​ടു​ത്തു.
ഒ​ക്ടോ​ബ​ർ ആ​റി​ന് ആ​രം​ഭി​ച്ച ര​ണ്ടാം​ഘ​ട്ട ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​വം​ബ​ർ മൂ​ന്നി​ന് അ​വ​സാ​നി​ക്കും.
കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്പോ​ൾ പാ​ലു​ല്പാ​ദ​നം കു​റ​യു​മെ​ന്നു​ള്ള ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര​ണ​ത്താ​ൽ ചി​ല ക്ഷീ​ര​ക​ർ​ഷ​ക​ർ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത ക​ന്നു​കാ​ലി​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
നാ​ലു മാ​സം മു​ത​ൽ പ്രാ​യ​മു​ള്ള ക​ന്നു​കാ​ലി​ക​ൾ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഗ​ർ​ഭി​ണി​ക​ളാ​യ പ​ശു​ക്ക​ളെ കു​ത്തി​വെ​പ്പി​ൽ നി​ന്നും ഒ​ഴി​വാ​ക്കും. ജി​ല്ല​യി​ൽ 176695 പ​ശു​ക്ക​ളെ കു​ത്തി​വെ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ത​ല​ത്തി​ൽ വീ​ടു​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.
വാ​ക്സി​നേ​ഷ​ന് ത​യ്യാ​റാ​കാ​ത്ത ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കും.
നോ​ട്ടീ​സ് ല​ഭി​ച്ച് മൂ​ന്നു​ദി​വ​സ​ത്തി​ന​കം കു​ത്തി​വെ​യ്പ് എ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ന്നു​കാ​ലി​യു​ടെ ഉ​ട​മ​യ്ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.