സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇന്ന്
Monday, November 29, 2021 11:58 PM IST
പാലക്കാട്: ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഒ​ഴി​വു​ള്ള ഒ​ന്നാം വ​ർ​ഷ ബി.​ടെ​ക് / എം.​ടെ​ക് സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കീം 2021 ​റാ​ങ്ക് ലി​സ്റ്റ്, എം.​ടെ​ക് റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ളൂ. പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ൾ പ്ര​കാ​രം സ​ർ​ക്കാ​ർ / എ​യ്ഡ​ഡ്/​എ​ൻ​ജി​നീ​യ​റിം​ഗ്/​ആ​ർ​ക്കി​ട​ക്ച്ച​ർ/​ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ൽ നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ.​ഒ.​സി നി​ർ​ബ​ന്ധ​മ​ല്ല. എ​ന്നാ​ൽ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ​താ​യി വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും ടി.​സി/ എ​ൻ​ഒസി നി​ർ​ബ​ന്ധ​മാ​ണ്. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത, സം​വ​ര​ണം അ​ഥ​വാ ഫീ​സ് ആ​നു​കൂ​ല്യം ബാ​ധ​ക​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ കൊ​ണ്ടു​വ​ര​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11 ന​കം നേ​രി​ട്ടെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ബി.​ടെ​ക് പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ സ​ർ​ക്കാ​ർ ഫീ​സാ​യ 9,650 രൂ​പ​യും എം.​ടെ​ക് പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ 11,730 രൂ​പ​യും മ​റ്റ് ഫീ​സു​ക​ളും അ​ന്നേ ദി​വ​സം ത​ന്നെ അ​ട​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 0466 2260350 / 565, 9745554255, 9447842699, 9447525135.