കൃ​ഷി അ​റി​വു യാ​ത്ര
Tuesday, November 30, 2021 12:08 AM IST
എ​ട​ത്ത​നാ​ട്ടു​ക​ര : നെ​ൽ​കൃ​ഷി​യെ​ക്കു​റി​ച്ചും കൊ​യ്ത്തി​നെ​ക്കു​റി​ച്ചും അ​റി​വു പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ ഓ​റി​യ​ന്‍റ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് യൂ​ണി​റ്റി​നു കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച കൃ​ഷി അ​റി​വു യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. എ​ട​ത്ത​നാ​ട്ടു​ക​ര നാ​ലു​ക​ണ്ടം ചേ​രി​യാ​ട​ൻ സൈ​ത​ല​വി​യു​ടെ നെ​ൽ​പാ​ട​ത്തേ​ക്കാ​ണ് അ​ന്പ​തോ​ളം എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി കൃ​ഷി അ​റി​വു യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. നെ​ൽ​കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ക​ർ​ഷ​ക​രാ​യ ചേ​രി​യാ​ട​ൻ സൈ​ത​ല​വി, ചേ​രി​യാ​ട​ൻ അ​ബ്ദു​ൽ സ​ലാം, ചേ​രി​യാ​ട​ൻ ഹം​സ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. കൊ​യ്ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സി.​ജി.​വി​പി​ൻ, സി.​സി​ദ്ദീ​ഖ്, സീ​നാ ആ​ന്‍റ​ണി, അ​ർ​ച്ച​ന, ആ​ഷ്ലി ഷാ​ജി, ജോ​യ​ൽ ബേ​ബി, അ​ബ​ന, ഫി​ദ ന​സ്രീ​ൻ നേ​തൃ​ത്വം ന​ൽ​കി.