മെഡിക്കൽ കോളജിൽ എ​യ്ഡ്സ് ദി​നാചരണം
Thursday, December 2, 2021 1:28 AM IST
പാ​ല​ക്കാ​ട് : എ​ആ​ർ​ടി (ആ​ന്‍റി റെ​ട്രോ വൈ​റ​ൽ തെ​റാ​പ്പി) സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലോ​ക എ​യ്ഡ്സ് ദി​നം ആ​ച​രി​ച്ചു. ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​പി.​സി. ഇ​ഗ്നേ​ഷ്യ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​എം.​എ​സ്. പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​നാ​യി.
ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം, മെ​ഴു​കു​തി​രി തെ​ളി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്ക​ൽ, ഫ്ലാ​ഷ് മോ​ബ്, തെ​രു​വ് നാ​ട​കം, പോ​സ്റ്റ​ർ നി​ർ​മാ​ണം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.​ സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലേ​ഖ സു​കു​മാ​ര​ൻ, ഡോ.​എം.​എ. ര​വീ​ന്ദ്ര​ൻ, ഡോ.​അ​നി​ല മാ​ത്യൂ​സ്, ഡോ.​ ശി​ലു സ​ക്ക​റി​യ, ഡോ.​എ​സ്.​ ബി​ന്ദു റാ​ണി എ​ന്നി​വ​ർ പ്രസംഗി​ച്ചു.