പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേണ്‍​ഷി​പ്പ് അ​വ​സ​രം ന​ൽ​കി ചി​റ്റൂ​ർ കോ​ള​ജ് മാതൃക
Sunday, January 16, 2022 12:39 AM IST
ചി​റ്റൂ​ർ : വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ന്‍റേ​ണ്‍​ഷി​പ്പ് സൗ​ക​ര്യ​മൊ​രു​ക്കി ചി​റ്റൂ​ർ കോ​ള​ജ്. കോ​ള​ജി​ലെ വാ​ണി​ജ്യ വി​ഭാ​ഗ​മാ​ണ് ഈ ​നൂ​ത​ന വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം വി​ദ്യാ​ർഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്.

ചി​റ്റൂ​ർ സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) കാ​ര്യാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഒ​രാ​ഴ്ച നീ​ളു​ന്ന ഇന്‍റേണ്‍​ഷി​പ്പ് ന​ൽ​കു​ന്ന​ത്. ചി​റ്റൂ​ർ സ​ർ​വീ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, വ​ട​വ​ന്നൂ​ർ സ​ർ​വീ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, കൊ​ടു​വാ​യൂ​ർ അ​ർ​ബ​ണ്‍ കോ​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി, കൊ​ല്ല​ങ്കോ​ട് അ​ർ​ബ​ണ്‍ കോ​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി, ചി​റ്റൂ​ർ ഗ​വ​ണ്മെ​ന്‍റ് സെ​ർ​വ​ന്‍റ്സ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​രാ​ഴ്ച​ത്തെ പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഗ​വ​ണ്മെ​ന്‍റ് കോ​ള​ജു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ൽ​കു​ന്ന​ത് ചി​റ്റൂ​ർ കോ​ള​ജ് മാ​ത്ര​മാ​ണ്.

ജെ​ഡി​സി, എ​ച്ച്ഡി​സി വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​രം ഇ​ന്‍റേ​ണ്‍​ഷി​പ്പി​നാ​യി കാ​ര്യാ​ല​യ​വു​മാ​യി സ​മീ​പി​ക്കാ​റെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു ഗ​വ​ണ്മെ​ന്‍റ് കോ​ള​ജ് മു​ന്നോ​ട്ട് വ​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ. ​ര​മേ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ഷ​യ​ത്തോ​ട് താ​ല്പ്പ​ര്യം വ​ള​ർ​ത്താ​ൻ ഇ​ത്ത​രം പ​ഠ​ന​രീ​തി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​ജി. സു​വ​ർ​ണ​കു​മാ​ർ പ​റ​ഞ്ഞു. വാ​ണി​ജ്യ വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റേ ണ്‍​ഷി​പ്പ് ചെ​യ്യു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റെ കൂ​ടാ​തെ, കോ​ള​ജ് വാ​ണി​ജ്യ വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ഡോ.​എം.​പി. ല​ക്ഷ്മ​ണ​ൻ, അ​ധ്യാ​പ​ക​രാ​യ കെ. ​പ്ര​ദീ​ഷ്, വി.​ വി​പി​ൻ, ജി.​ രാ​ധാ​കൃ​ഷ്ണ​ൻ, പി.​ജെ. അ​ശ്വ​തി, ടി.​യു. ലീ​ന, ഡോ.​എ. പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.