നഷ്ടപ്പെട്ടത് ഇരുപത്തയ്യായിരം രൂപയുടെ കാള ! പൊ​ങ്ക​ൽ ആ​ഘോ​ഷത്തി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ളയെ പു​ലി പി​ടി​ച്ചു
Sunday, January 16, 2022 12:39 AM IST
നെ​ല്ലി​യാ​ന്പ​തി : പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി മാം​സ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കാ​ളയെ പു​ലി പി​ടി​ച്ചു. ച​ന്ദ്രാ​മ​ല പു​തു​പ്പാ​ടി​യി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ച​ന്ദ്രാ​മ​ല എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ത്ത് ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ വൈ​കു​ന്നേ​ര​ത്ത് കെ​ട്ടി​യി​ട്ട കാ​ള​ക്കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ പു​ലി പി​ടി​ച്ച് ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​യ​റി​ൽ കെ​ട്ടി​യി​ട്ട​തി​നാ​ൽ ത​ല​യും മു​ൻ കാ​ലു​ക​ളു​ടെ പ​കു​തി ഭാ​ഗ​വും കൊ​ണ്ടു പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​നം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു അ​വ​രെ​ത്തി സ്ഥ​ല​വും ജ​ഡാ​വ​ശി​ഷ്ട​വും പ​രി​ശോ​ധി​ച്ചു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി വ​നം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ഡാ​വ​ശി​ഷ്ടം പ​രി​ശോ​ധ​നയ്​ക്കു​ശേ​ഷം കു​ഴി​ച്ചു​മൂ​ടി. ഉ​ദ്ദേ​ശം ര​ണ്ട​ര വ​യ​സുള്ള കാ​ള​യെയാ​ണ് പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന മാം​സ​ഭു​ക്കാ​യ വ​ന്യ​ജീ​വി ഭാ​ഗി​ക​മാ​യി ക​ടി​ച്ചു കീ​റി മാം​സം കൊ​ണ്ട് പോ​യി​രി​ക്കു​ന്ന​ത്. പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഇരുപത്ത യ്യായിരം രൂപയ്ക്ക് മാം​സ ആ​വ​ശ്യ​ത്തി​നാ​യി എ​ത്തി​ച്ച​താ​ണ് കാ​ള​യെയാണ് പുലി പിടിച്ചത്.