ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടു​പോ​ത്തി​നെ വ​ന​പാ​ല​ക​ർ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു
Sunday, January 16, 2022 12:39 AM IST
ചി​റ്റൂ​ർ : പാ​ട്ടി​കു​ളം വേ​ന്പ്ര​യി​ൽ വ​ഴി​തെ​റ്റി എ​ത്തി​യ കാ​ട്ടു​പോ​ത്ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നു വേ​ന്പ്ര​ക്കു​ന്നി​നു സ​മീ​പ​ത്തെ ഗി​രീ​ഷി​ന്‍റെ വീ​ടി​നു പു​റ​കി​ലാ​ണ് പോ​ത്തി​നെ ആ​ദ്യം ക​ണ്ട​ത്. പ്ര​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും വീ​ട്ടി​ൽ കെ​ട്ടി​യ​തു അ​ഴി​ഞ്ഞു വ​ന്ന​താ​ണെ​ന്ന ധാ​ര​ണ​യി​ൽ വി​ട്ടു​ട​മ തു​ര​ത്തി. വെ​ളി​ച്ച​ക്കു​റ​വു കാ​ര​ണം കാ​ട്ടു​പോ​ത്താ​ണെ​ന്നു ഗി​രി​ഷി​നു തി​രി​ച്ച​റി​യാ​നാ​യി​ല്ല.

എ​ന്നാ​ൽ കാ​ട്ടു​പോ​ത്ത് മു​ര​ണ്ട് ശ​ബ്ദി​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ഭ​യ​ന്നു വി​ട്ടി​ൽ ക​യ​റി വാ​തി​ല​ട​ച്ച​ത് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മീ​നാ​ക്ഷി​പു​രം എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സേ​ന സ്ഥ​ല​ത്തെ​ത്തി ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഇ​തി​നി​ടെ പോ​ത്ത് വേ​ന്പ്ര​കു​ന്നി​നു താ​ഴെ​യു​ള്ള മാ​വി​ൻ തോ​ട്ട​ത്തി​ലേ​ക്ക് ന​ട​ന്നെ​ത്തി. കാ​ട്ടു​പോ​ത്തു സ്ഥ​ല​ത്തെ​ത്തി​യ​ത​റി​ഞ്ഞ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ പോ​ത്തു നി​ല​യു​റ​പ്പി​ച്ച സ്ഥ​ല​ത്തെ​ത്തി. ഇ​ന്ന​ലെ കാ​ല​ത്ത് 8.30ഓ​ടെ കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഷെ​റീ​ഫി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ വ​ന​പാ​ല​ക സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

പോ​ത്തി​നെ ക​യ​റി​ൽ ബ​ന്ധി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ​യും പോ​ത്ത് മാ​റി തു​ട​ങ്ങി​യ​ങ്ങി​യ​ത് വ​ന​പാ​ല​ക​ർ​ക്ക് ശ്ര​മം ക്ലേ​ശ​ക​ര​മാ​യി.
പി​ടി​കൂ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മു​ത​ല​മ​ട വ​ഴി ചെ​മ്മാ​ണം​പ​തി വ​ഴി വ​ന​ത്തി​ലെ​ത്തി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​നു മു​ന്നോ​ടി​യാ​യി പോ​ത്തി​നെ തു​ര​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യെ കു​റി​ച്ച് പൊ​തു​ജ​ന​ത്തി​നു ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ല്കി.

പാ​ട്ടി​കു​ളം, ത​ര​ക​ൻ​ച​ള്ള, ചെ​മ്മ​ണാം പ​തി​വ​ഴി​യാ​ണ് പോ​ത്തി​നെ ഓ​ടി​ച്ച​ത് വ​ന​പാ​ല​ക​ർ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ പി​ന്തു​ട​ർ​ന്ന് ഓ​ടേ​ണ്ടി വ​ന്ന​ത് ഏ​റെ വി​ഷ​മ​ക​ര​മാ​യി. 5.30ഓ​ടെ അ​ണ​ക്കെ​ട്ടു ഭാ​ഗ​ത്തേ​ക്ക് കാ​ട്ടു​പോ​ത്ത് എ​ത്തി. പോ​ത്തി​നെ ച​മ്മ​ണാം​പ​തി വ​ന​മേ​ഖ​യി​ലെ​ത്തി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് റെ​യ്ഞ്ച​ർ ഷെ​റീ​ഫ് അ​റി​യി​ച്ചു.

പോ​ത്ത് കാ​ല​ത്തു മു​ത​ൽ ക്ഷീ​ണി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ വ​ന​പാ​ല​ക​ർ​ക്കു നേ​രെ പ​രാ​ക്ര​മം കാ​ണി​ച്ചി​രു​ന്നി​ല്ല. തെ·​ല വ​ന​മേ​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞ​തി​നാ​ലാ​വും കാ​ട്ടു​പോ​ത്ത് വ​ഴി​തെ​റ്റി നാ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.