റോ​ഡ് വ​ക്ക​ത്ത് ബം​ഗാ​ളി യു​വാ​വി​ന്‍റെ ജീ​ൻ​സ് വി​ല്പന ത​കൃ​തി
Wednesday, January 19, 2022 12:43 AM IST
ചി​റ്റൂ​ർ: വ​ഴി​യോ​ര​ത്ത് കു​റ​ഞ്ഞ വി​ല​യി​ൽ ബം​ഗാ​ളി യു​വാ​വി​ന്‍റെ ജീ​ൻ​സ് പാ​ന്‍റ് വി​ല്പ​ന​യ്ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ. ബം​ഗാ​ൾ സ്വ​ദേ​ശി മോ​ഹ​ൻ​കു​മാ​റാ​ണ് ഏ​ന്ത​ൽ​പ്പാ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​മീ​പ​ത്ത് റോ​ഡ് വ​ക്ക​ത്ത് ജീ​ൻ​സ് വി​ല്പ​ന​യ്ക്കാ​യി നി​ര​ത്തി​യ​ത്. ഉ​ച്ച​വ​രെ വി​ല്പ​ന മ​ന്ദ​ഗ​തി​യി​ലാ​ണെ​ങ്കി​ലും വൈ​കു​ന്നേ​ര​മാ​യ​തോ​ടെ ഗ്രാ​മീ​ണ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ജീ​ൻ​സ് വാ​ങ്ങി.

ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ല്ക്ക​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ 40 മു​ത​ൽ അ​ന്പ​തു ശ​ത​മാ​ന​ത്തോ​ളം വി​ല കു​റ​വാ​ണെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. മി​ക്കസ്ഥ​ല​ങ്ങ​ളി​ലും മ​തി​യാ​യ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന​താ​യി ബം​ഗാ​ളി യു​വാ​വ് മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.