ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധം
Wednesday, January 19, 2022 11:39 PM IST
പാ​ല​ക്കാ​ട്: മു​ത​ല​മ​ട അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ച​ക്ലി​യ വി​ഭാ​ഗ​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ നൂ​റാം ദി​വ​സ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ൻ​പി​ൽ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജോ​ണ്‍ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​ക്കാ​രു​ടെ കു​ടി​ൽകെ​ട്ടാ​ൻ സ്ഥ​ല​വും ഉ​റ​പ്പു​ള്ള വീ​ടും എ​ന്ന ആ​വ​ശ്യ​ങ്ങ​ളെ ചെ​വികൊ​ള്ള​ാതെ സ​ർ​ക്കാ​ർ ഉ​രു​ണ്ടുക​ളി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​വു​മാ​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ 36 ഓ​ളം കു​ടും​ബ​ങ്ങ​ൾ വീ​ട് അ​ല്ലെ​ങ്കി​ൽ മ​ര​ണം എ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി 94 ദി​വ​സം മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യി​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​റ് ദി​വ​സ​മാ​യി ജി​ല്ലാ ക​ള​ക്ട്രേ​റ്റി​ന്‍റെ മു​ന്നി​ലേ​ക്കു സ​മ​രം മാ​റ്റു​ക​യാ​യി​രു​ന്നു.

നൂ​റാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ ദ​ളി​ത് സം​ര​ക്ഷ​ണസ​മി​തി​യു​ടെ​യും ഭാ​ര​തീ​യ നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​യ​ന​​പ്ര​ദ​ക്ഷി​ണം ന​ട​ത്തി സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സ​ത്രീ​ക​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​ർ ജി​ല്ലാ ക​ള​ക്ട്രേ​റ്റി​ന്‍റെ ഉ​ള്ളി​ലേ​ക്കുക​ട​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ത​ട​ഞ്ഞു.

വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ല​രു​ടേ​യും കു​ടും​ബ​ത്തി​ൽ 14 ഉം 15 ​ഉം അം​ഗ​ങ്ങ​ൾ വ​രെ​യു​ണ്ട്. എ​ല്ലാ നി​ല​യ്ക്കും അ​വ​കാ​ശ​പ്പെ​ട്ട ഇ​വ​ർ​ക്കൊ​ന്നും വീ​ടി​നും സ്ഥ​ല​ത്തി​നു​മു​ള്ള സ​ഹാ​യം ന​ൽ​കാ​തെ പ​ഞ്ചാ​യ​ത്തി​നു രാ​ഷ്ട്രീ​യ​മാ​യി വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത് എ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ വാ​ദം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ർ​ന്നു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​ ശി​വ​രാ​ജ്, കെ.​സി. അ​ശോ​ക​ൻ, കെ. ​മാ​യാ​ണ്ടി, ടി.​പി. ക​ന​ക​ദാ​സ്, സെ​യ്ദ് ഇ​ബ്രാ​ഹിം, വി.​ പ​ത്മ​മോ​ഹ​ൻ, വി.​ അ​ന​ന്ത​ല​ക്ഷ്മി, എം.​സി. ത​ങ്ക​പ്പ​ൻ, നീ​ളി​പ്പാ​റ മാ​യി​യ​പ്പ​ൻ, എ.​എം.​ ഷി​ബു, സ​ണ്ണി ഏ​റ്റൂ​ർ, എ​സ്.​ ര​മ​ണ​ൻ, നൗ​ഫി​യ ന​സീർ പ​ങ്കെ​ടു​ത്തു.