വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നിയന്ത്രണം
Saturday, January 29, 2022 12:55 AM IST
തൃ​ത്താ​ല: കോവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക പ്ര​വേ​ശ​ന​ത്തി​നു കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ക്കി​ലും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് പാ​ർ​ക്ക് മാ​നേ​ജ​ർ സി.​എ​സ്. അ​നീ​ഷ് പ​റ​ഞ്ഞു. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പൈ​തൃ​ക പാ​ർ​ക്കി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം. ഒ​രേ​സ​മ​യം 50 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പാ​ർ​ക്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം മ​റ്റു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കു പ്ര​വേ​ശ​നം ന​ൽ​കും. പാ​ർ​ക്കി​ന​ക​ത്ത് കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. നി​ല​വി​ൽ പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​ന്നി​ട്ടു​ണ്ട്.