മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, May 15, 2022 11:09 PM IST
ചി​റ്റൂ​ർ: മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ന്നി​മാ​രി ക​ര​ടി​ക്കു​ന്ന് മ​ണി​യു​ടെ മ​ക​ൻ ജ​യ​കു​മാ​ർ (39) ആ​ണ് മ​രി​ച്ച​ത്. ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ മൂ​ല​ത്ത​റ​ തി​രി​വ് പ​ടി​ഞ്ഞാ​റെ നെ​ല്ലി​മേ​ട്ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തും. ഭാ​ര്യ: സു​ഭാ​ഷി​ണി. മ​ക്ക​ൾ: റി​ഥു, അ​നു.