സ​ഞ്ചാ​ര ത​ട​സ​മാ​യ മ​രക്കൊന്പുക​ൾ മു​റി​ച്ചു നീ​ക്ക​ണം
Wednesday, May 18, 2022 12:22 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി കു​വ​ല​മേ​ട്ടി​ൽ റോ​ഡി​ലേ​ക്ക് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച മ​ര​ക്കൊ​ന്പു​ക​ൾ മു​റി​ച്ചുനീ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ. ബ​സ്, ച​ര​ക്കു​ക​ട​ത്തു ലോ​റി ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ മ​ര​ക്കൊ​ന്പു ത​ട്ടി വ​ണ്ടി​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ന്നു​മു​ണ്ട്. എ​ൽ ആ​കൃ​തി​യി​ലു​ള്ള തി​രി​വു റോ​ഡാ​യ​തി​നാ​ൽ എ​തി​ർ​വ​ശ​ത്തു വാ​ഹ​നം എ​ത്തു​ന്പോ​ൾ ഇ​ട​തു​വ​ശം ചേ​ർ​ന്നു പോ​വു​ന്ന​തി​നാ​ൽ റോ​ഡി​ലേ​ക്ക് വ്യാ​പി​ച്ച മ​ര​ക്കൊ​ന്പു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ചാ​ര ത​ട​സ​മാ​വു​ന്നു​മു​ണ്ട്.
ഈ ​സ്ഥ​ല​ത്ത് മു​ൻ​പ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൂട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ നേ​ർ​ക്കു​നേ​ർ​ക്ക് കൂ​ട്ടി​യി​ടി​ച്ച് അ​ന്പ​തോ​ളം പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കും പ​റ്റി​യി​ട്ടു​ണ്ട്. മൂ​പ്പ​ൻ​കു​ളം ഭാ​ഗ​ത്തേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​മേ​റ്റി​രു​ന്നു. ഇ​രു​പ​തോ​ളം ബ​സു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് മ​ര​ക്കൊ​ന്പു​ക​ൾ റോ​ഡ​് അതി​ക്ര​മി​ച്ചു നി​ല്ക്കു​ന്ന​ത്.