ര​ണ്ടു ത​ല​ക​ളു​ള്ള പ​ശു​ക്കു​ട്ടി​ കൗതുകമായി
Thursday, May 19, 2022 1:08 AM IST
നെന്മാറ : ക​വ​ള​പ്പാ​റ​യി​ൽ ര​ണ്ട് ത​ല​യു​ള്ള പ​ശു​ക്കു​ട്ടി ജി​വ​നി​ല്ലാ​തെ സി​സേ​റി​യ​നി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഭ​ക്ത​വ​ത്സ​ല​ന്‍റെ ഒ​ൻ​പ​തു​വ​യ​സു​ള്ള പ​ശു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​ത്തി​ലാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ കാ​ഴ്ച. പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യ്ക്ക് വൈ​ക​ല്യം ക​ണ്ട​തി​നാ​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് സി​സേ​റി​യ​ൻ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ജീ​വ​നി​ല്ലാ​ത്ത കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​ക​യായി​രു​ന്നു.
ഡൈ ​സെ​ഫാ​ലി​ക് ഫീ​റ്റ​സ് എ​ന്ന വൈ​ക​ല്യം കാ​ര​ണ​മാ​ണ​മോ ഗ​ർ​ഭ​കാ​ല​ത്ത് ഭ്രൂ​ണം കൃ​ത്യ​മാ​യി വേ​ർ​പി​രി​യാ​ത്ത​തു കാ​ര​ണ​മോ ജീ​നു​ക​ളു​ടെ ത​ക​രാ​ർ മൂ​ല​മോ ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഡോ.​ ബി​ജു, ഡോ.​ ജ​യ​ശ്രീ, ഡോ.​ സ്വ​പ്ന, ഡോ.​ അ​ർ​ച്ച​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സി​സേ​റി​യ​ൻ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്.