നെന്മാ​റ പാ​ത​യി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, May 20, 2022 12:48 AM IST
കൊ​ടു​വാ​യൂ​ർ : ശ​ക്ത​മാ​യ മ​ഴ​യി​ൽ പി​ട്ടു​പീ​ടി​ക നെന്മാറ പാ​ത​യി​ൽ വ​ൻവൃ​ക്ഷം റോ​ഡി​നു കു​റു​കെ വീ​ണു ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വൃ​ന്ദാ​വ​നം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​ള്ളു നൂ​റു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വൃ​ക്ഷം നി​ലം​പതി​ച്ച​ത്. വാ​ഹ​ന​സ​ഞ്ചാ​രം കൂ​ടു​ത​ലു​ള്ള പ്ര​ധാ​ന പാ​ത​യാ​ണെ​ങ്കി​ലും മ​രം വീ​ണ സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളോ വ​ഴി​യാ​ത്രി​ക​രോ ഇല്ലാ​തി​രു​ന്ന​ത് അ​നി​ഷ്ട സം​ഭ​വം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം അ​സിസ്റ്റന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​സ​ത്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ ഒ​രു​മ​ണി​കൂ​റോ​ളം പ്ര​യ​ത്നി​ച്ച് മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.