അ​ട്ട​പ്പാ​ടി​യി​ൽ വേ​ന​ൽത്തു​ന്പി ക​ലാ​ജാ​ഥ തു​ട​ങ്ങി
Sunday, May 22, 2022 12:54 AM IST
അ​ഗ​ളി : അ​ഗ​ളി ബാ​ല​സം​ഘം ഏ​രി​യ ക​മ്മി​റ്റി​യു​ടെ വേ​ന​ൽത്തു​ന്പി ക​ലാ​ജാ​ഥ​യു​ടെ അ​ട്ട​പ്പാ​ടി പ​ര്യ​ട​നം തു​ട​ങ്ങി. കോ​ട്ട​ത്ത​റ ച​ന്ത​ക്ക​ട​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ല​സം​ഘം ഏ​രി​യാ ക​ണ്‍​വീ​ന​ർ എ.​ പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ ല​ക്ഷ്മ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. മാ​ത്യു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ടി.​ ര​വി, അ​ഗ​ളി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​ ജം​ഷീ​ർ, എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി വ​രു​ണ്‍ തു​ന്പ​യി​ൽ, ബാ​ല​സം​ഘം ഏ​രി​യാ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ എം.​ സു​നി​ൽ, ബാ​ല​സം​ഘം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ന​ഘ ബാ​ല​ൻ, ലി​ന ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ന​ൽത്തുന്പി ക​ലാ​ജാ​ഥ കോ​ട്ട​ത്ത​റ, അ​ഗ​ളി, ഗൂ​ളി​ക്ക​ട​വ്, മു​ക്കാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ട്ട​പ്പാ​ടി​യി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള എ​ല്ലാ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ലാ​ജാ​ഥ എ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.