എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി​ഒ സം​ഘം പ​രി​ശോ​ധനയ്ക്കെത്തി
Tuesday, May 24, 2022 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: മൂ​ന്നുപേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​രി​പ്പാ​ലി​യി​ലെ അ​പ​ക​ട​സ്ഥ​ലം പാ​ല​ക്കാ​ട് നി​ന്നു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ആ​ർടിഒ അ​ജീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ രാ​വി​ലെ പ​രി​ശോ​ധി​ച്ചു.
റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​ക​ൾ​ക്കൊ​പ്പം റോ​ഡ് ലെ​വ​ൽ പ്ര​ശ്ന​ങ്ങ​ളും പാ​ത​യോ​ര​ത്തെ മ​ര​ക്കൊ​ന്പു​ക​ളും വ​ള​വി​ൽ കാ​ഴ്ച മ​റ​യ്ക്കു​ന്ന മ​ര​ക്കു​റ്റി​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
മ​ര​ക്കു​റ്റി മു​റി​ച്ചു​മാ​റ്റി ഇ​വി​ടു​ത്തെ വ​ള​വ് ഇ​ല്ലാ​താ​ക്ക​ണം. വീ​തി കു​റ​ഞ്ഞ ഇ​വി​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​പ​ക​ട കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് ആ​ർ​ടി​ഒ അ​ജീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​പ്ര​ദീ​പ്, ദേ​വീ​ദാ​സ​ൻ, എം. ​പി ദീ​പ​ക് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.​
വെ​യി​ലു​ണ്ടാ​യി പി​ന്നീ​ട് മ​ഴ പെ​യ്താ​ൽ സ്ഥ​ല​ത്ത് അ​പ​ക​ടം ഉ​റ​പ്പാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. റീ​ടാ​റിം​ഗി​നു ശേ​ഷ​മാ​ണ് ഇ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് നെന്മാ​റ അ​വൈ​റ്റി​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ടെ​ന്പോ​ട്രാ​വ​ല​ർ ഡ്രൈ​വ​ർ ആ​ല​പ്പു​ഴ അ​ർ​ത്തു​ങ്ക​ൽ തു​ന്പോ​ളി സ്വ​ദേ​ശി അ​ഖി​ൽ (35), അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജെ​സി​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഗീ​സ് (57) എ​ന്നി​വ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്.
വെ​ൻ​റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ജെ​സി​ക്ക് പു​റ​മെ ബ​ന്ധു​ക്ക​ളാ​യ ച​ന്പ​ക്കാ​ട് പൈ​ലി (75), ഭാ​ര്യ റോ​സി​ലി (65) എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്.
ട്രാ​വ​ല​റി​ലെ മ​റ്റു​ള്ള​വ​രും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റി​ന് ശേ​ഷം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.