വേ​ല​ന്താ​വ​ള​ത്ത് അ​മിത​ഭാ​രം ക​യ​റ്റി​വ​ന്ന ലോ​റി​കൾ നാ​ട്ടു​കാ​ർ വീ​ണ്ടും ത​ടഞ്ഞി​ട്ടു
Friday, May 27, 2022 11:20 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: വേ​ല​ന്താ​വ​ളം അ​തി​ർ​ത്തി​യി​ലെ റോ​ഡു​ക​ൾ ന​ശി​പ്പി​ച്ചു കൊ​ണ്ട് അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ണ്ടും ലോ​റി​ക​ൾ ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം.
ഒ​ഴ​ല​പ്പ​തി മേ​നോ​ൻ പാ​റ ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ ക​രി​ങ്ക​ല്ല് ക​യ​റ്റി പോ​കാ​ൻ അ​നു​മ​തി​യി​ല്ല. എ​ന്നി​ട്ടും രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒട്ടേറെ ലോ​റി​ക​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്.
ഒ​രാ​ഴ്ച മു​ൻ​പ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ലോ​റി​ക​ൾ ത​ട​ഞ്ഞി​രു​ന്നു.
ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​റ​പ്പി​ൻ​മേ​ൽ അ​ന്ന് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, റോ​ഡ്സ് ആ​ർ​ടി​ഒ, പോ​ലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ലോ​റി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​മു​രു​ക​ദാ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.
വി​ക​സ​നസ​മി​തി യോ​ഗം ന​ട​ന്ന് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം ജ​ന​താ​ദ​ൾ- എ​സ്, യു​വ​ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ റോ​ഡി​ലേ​ക്കി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ലോ​റി​ക​ൾ ത​ട​ഞ്ഞി​ട്ടു. വി​വ​ര​മ​റി​ഞ്ഞ് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി 10 ദി​വ​സ​ത്തി​ന​കം പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.
പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞി​ട്ട 11 ലോ​റി​ക​ൾ ആ​ർടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
വെയ്ബ്രിഡ്ജി​ൽ തൂ​ക്കം നോ​ക്കി അ​മി​ത​ഭാ​രം ക​യ​റ്റി​യി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ 11 ലോ​റി​ക​ൾ​ക്കു​മാ​യി 3.36 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി.