കോട്ടത്തറ സ്കൂളിൽ ജ​ന​മൈ​ത്രി എ​ക്സൈ​സിന്‍റെ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, June 24, 2022 1:22 AM IST
അ​ഗ​ളി : അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് സ്ക്വാ​ഡ് കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​ത ഹൈ​സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച ക്യാ​ന്പ് ഷോ​ള​യൂ​ർ കു​ടും​ബ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​റും മ​ദ​ർ സു​പ്പീ​രി​യ​റു​മാ​യ സി​സ്റ്റ​ർ റാ​ണി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ ബി​ൻ​സി, ഷെ​ർ​ലി ടീ​ച്ച​ർ, പ്രെ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​വി​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ക്യാ​ന്പി​ൽ ഡോ.​ബി​നോ​യ്, ഓ​ഫ്ത്താ​ൽ​മോ​ള​ജി​സ്റ്റ് ഡോ.​സു​സ്മി​ത, ദ​ന്ത​ഡോ​ക്ട​ർ ഡോ.​ദീ​പ എ​ന്നി​വ​ർ ജ​ന​റ​ൽ മെ​ഡി​സി​ൻ, ക​ണ്ണ്, പ​ല്ല് എ​ന്നീ മേ​ഖ​ല​ക​ളി​ലെ രോ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ഷോ​ള​യൂ​ർ എ​ഫ്എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കാ​ളി​സ്വാ​മി ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ സ​ന്ധ്യ, ഹേ​മ, രോ​ഹി​ണി എ​ന്നി​വ​ർ സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്തി.

കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി സെ​ന്‍റ​ർ കൗ​ണ്‍​സി​ല​ർ ഐ​ശ്വ​ര്യ അ​ഡോ​ള​സ​ന്‍റ് ഹെ​ൽ​ത്ത് കൗ​ണ്‍​സി​ല​ർ പ്രീ​ജ എ​ന്നി​വ​ർ വെ​റ്റി​ല​മു​റു​ക്ക്, പാ​ൻ​മ​സാ​ല, ബീ​ഡി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന അ​ന്പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗ് ന​ല്കി. ജ​ന​മൈ​ത്രി സി​ഐ എ​സ്.​ബി​നു സ്വാ​ഗ​ത​വും സ്കൂ​ൾ ഹെ​ഡ് മി​സ്ട്രസ് സിസ്റ്റർ പ്ര​തി​ഭ ന​ന്ദി​യും പ​റ​ഞ്ഞു.