സാ​മൂഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ കാ​ർ​ഷി​ക കേ​ര​ള​ത്തി​നു മാ​തൃ​ക: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, June 24, 2022 1:22 AM IST
ചി​റ്റൂ​ർ : ക​ര​ടി​പ്പാ​റ​യി​ലും മൂ​ങ്കി​ൽ​മ​ട​യി​ലും ആ​രം​ഭി​ച്ച സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളും കൃ​ത്യ​താ കൃ​ഷി​രീ​തി​യു​മെ​ല്ലാം കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​രം​ഗ​ത്തി​നാ​ക​മാ​നം മാ​തൃ​ക​യാ​ണെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. മൂ​ങ്കി​ൽ​മ​ട സാ​മൂ​ഹ്യ സൂ​ക്ഷ്മ ജ​ല​സേ​ച​ന പ​ദ്ധ​തി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലാ​രം​ഭി​ക്കു​ന്ന കെ.​എം. മാ​ണി ഉൗ​ർ​ജി​ത കാ​ർ​ഷി​ക ജ​ല​സേ​ച​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ഈ ​മാ​തൃ​ക​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​യി​രി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗം വ​ന്നാ​ൽ മ​ന്ത്ര​വാ​ദി​യെ കാ​ണാ​ൻ പോ​കാ​തെ ഡോ​ക്ട​റെ ക​ണ്ട് കൃ​ത്യ​മാ​യി രോ​ഗം നി​ർ​ണ​യി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ രീ​തി കൃ​ഷി​യി​ലും അ​വ​ലം​ബി​ക്കു​ന്ന​താ​ണ് കൃ​ത്യ​താ കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

വി​ള​ക​ൾ​ക്ക് കു​റ​വു​ള്ള ഘ​ട​ക​ങ്ങ​ൾ മ​ണ്ണും വെ​ള്ള​വു​മൊ​ക്കെ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്തി അ​വ ആ​വ​ശ്യാ​നു​സ​ര​ണം മാ​ത്രം ന​ൽ​കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ വി​ള​വും ലാ​ഭ​വ​മു​ണ്ടാ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റീ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ച്ച് കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മൂ​ങ്കി​ൽ​മ​ട പ​ദ്ധ​തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 275 ഏ​ക്ക​ർ അ​യ​ക്കെ​ട്ട് മേ​ഖ​ല​യി​ലെ 82 ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് 6.79 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ര​ണ്ട​ര​യേ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ള​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റീ​സ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ർ​ഷ​ക​രു​ടെ സ​മി​തി​ക്കാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല. ആ​ദ്യ മൂ​ന്നു​വ​ർ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ർ​വ്വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി കെ​ഐ​ഐ​ഡി​സി ത​ന്നെ ന​ട​ത്തും. ക​ർ​ഷ​ക​ർ​ക്കു ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ല്കും. തു​ട​ർ​ന്ന് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ സ​മി​തി​ക്കു കൈ​മാ​റും.

ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. മു​രു​ക​ദാ​സ്, കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സ​തീ​ഷ്, വ​ട​ക​ര​പ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ബ്രി​ട്ടോ, എ​രു​ത്തേ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്പ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ധു​രി പ​ത്മ​നാ​ഭ​ൻ, കെ​ഐ​ഐ​ഡി​സി സി​ഇ​ഒ എ​സ്.​തി​ല​ക​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​സു​ധീ​ർ പ​ടി​ക്ക​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​പ്ര​തി​നി​ധി പി.​ആ​ർ. ഭാ​സ്ക​ര​ദാ​സ്, ക​ർ​ഷ​ക സ​മി​തി സെ​ക്ര​ട്ട​റി അ​പ്പു​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.