പ​ച്ച​ത്തേങ്ങ സം​ഭ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 25, 2022 12:55 AM IST
അ​ഗ​ളി : കൃ​ഷി വ​കു​പ്പും വി​എ​ഫ്പി​സി​കെ​യും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ൽ പ​ച്ച​തേ​ങ്ങ സം​ഭ​ര​ണം ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. അ​ഗ​ളി, പു​തു​ർ, ഷോ​ള​യൂ​ർ കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ശ്ചി​ത അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വേ​ണം പ​ച്ച തേ​ങ്ങ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കേ​ണ്ട​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അ​ഗ​ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള ബി​എ​ൽ​എ​ഫ്ഒ മാ​ർ​ക്ക​റ്റി​ൽ ആ​ണ് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ അ​ഗ​ളി കൃ​ഷി ഓ​ഫീ​സ​ർ എ.​സെ​ൽ​വി, വി​എ​ഫ്പി​സി​കെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ഷാ​ജു, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​വി​ജ​യ​കു​മാ​ർ, വി.​ബി. അ​ന്പു, കേ​ര ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ച്ച തേ​ങ്ങ ന​ല്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി അ​താ​ത് കൃ​ഷി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.