ആ​ല​ന്പ​ള്ളം പാ​ല​ത്തി​നു സ​മീ​പം മാ​ലി​ന്യം ത​ള്ളു​ന്ന​തു ത​ട​യ​ണം
Wednesday, June 29, 2022 12:15 AM IST
കൊ​ല്ല​ങ്കോ​ട് : ആ​ല​ന്പ​ള്ളം നി​ല​ന്പ​തി​പ്പാ​ല​ത്തി​നി​രു​വ​ശ​ത്തും റോ​ഡ​രി​കി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ വ​ർ​ധി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന മാ​ലി​ന്യ​ങ്ങ​ൾ​ക്കു പു​റ​മെ വീട്ടു​മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ൾ പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ട്ടു മ​ലി​ന​മാ​ക്കു​ന്നു.
ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ചീ​ഞ്ഞ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. നി​ല​ന്പ​തി​പ്പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും നി​ര​വ​ധി വീ​ടു​ക​ളു​ണ്ട്.
വൈ​കു​ന്നേ​ര​മാ​വു​ന്ന​തോ​ടെ കൊ​തു​കു​ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും നി​ല​വി​ലു​ണ്ട്. കോ​വി​ല​കം മൊ​ക്ക്, പ​ല്ല​ശ​ന തി​രി​വു​റോ​ഡി​ലു​ള്ള ഹൈ​സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ കാ​ല​ത്തും വൈ​കു​ന്നേ​ര​ത്തും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ചാ​രം. മാ​ലി​ന്യം ത​ള്ളു​ന്ന​തുനി​രോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച പ​ര​സ്യ ബോ​ർ​ഡി​നു താ​ഴെ​യും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്.
രാ​ത്രിസ​മ​യ​ങ്ങ​ളി​ൽ പു​ഴ​യോ​ര​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പ​ന്നി​ക​ളും മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ​ക​ൾ കാ​ര​ണം ഇ​തു​വ​ഴി കാ​ൽ​ന​ട ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.