യാ​ത്ര​ക്കാ​ര​നെ അ​ക്ര​മി​ച്ച് ക​വ​ർ​ച്ച; പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, June 29, 2022 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​രം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യ​ത്തി​ൽ വ​ച്ച് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്ന ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ഗാ​ന്ധി​പു​രം സ്റ്റീ​ഫ​ൻ രാ​ജ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ് പു​തു​ക്കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ജ​യ​കു​മാ​റി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.
കു​നി​യ​മു​ത്തൂ​രി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ വി​ജ​യ​കു​മാ​ർ ബാ​ത്ത് റൂ​മി​ലേ​ക്ക് പോ​യപ്പോൾ പി​ൻ​തു​ട​ർ​ന്ന് ചെ​ന്ന മൂ​ന്നു പേ​രും കൂ​ടി ഇ​ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. വി​ജ​യ​കു​മാ​ർ കാ​ട്ടൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് മൂ​ന്നു പേ​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.