ദേ​ശീ​യ​പാ​ത പ​ന്ത​ലാംപാ​ട​ത്ത് യു ​ടേ​ണ്‍ നി​ർ​മാ​ണം തോ​ന്നുംമ​ട്ടി​ൽ
Thursday, June 30, 2022 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി : അ​പ​ക​ട പ​ര​ന്പ​ര​ക​ൾ അ​ര​ങ്ങേ​റു​ന്ന ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ട​ത്ത് യു ​ടേ​ണ്‍ നി​ർ​മ്മാ​ണം തോ​ന്നും മ​ട്ടി​ൽ. അ​പ​ക​ട​ങ്ങ​ൾ കൂ​ട്ടും വി​ധ​മാ​ണ് യു ​ടേ​ണു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. യു ​ടേ​ണ്‍ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ത് ഒ​ഴി​വാ​ക്കി​യും ആ​വ​ശ്യ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് യു​ടേ​ണ്‍ നി​ർ​മ്മി​ച്ചു​മാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ പ്ര​വൃ​ത്തി​ക​ൾ. ഇ​ത് പ​രി​ശോ​ധി​ച്ച് നി​ർ​ദ്ദേ​ശം ന​ല്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രാ​രു​മി​ല്ല. ക​രാ​ർ ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളാ​ണ് യു ​ടേ​ണ്‍ എ​വി​ടെ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് വെ​ട്ടി​പൊ​ളി​ക്കു​ക​യും നി​ല​വി​ലു​ള്ള​തെ​ല്ലാം അ​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച പ​ന്ത​ലാം​പാ​ട​ത്തെ യു ​ടേ​ണി​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി നി​ല​നി​ർ​ത്തു​ന്ന​തി​നു പ​ക​രം അ​ത് മ​ണ്ണി​ട്ട് അ​ട​ച്ച് ഇ​തി​ന​ടു​ത്ത് ത​ന്നെ മ​റ്റൊ​ന്ന് നി​ർ​മ്മി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ മേ​രി​ഗി​രി​യി​ലേ​യും യു ​ടേ​ണ്‍ അ​ട​ച്ചു. പ​ന്ത​ലാം​പാ​ട​ത്തെ യു​ടേ​ണ്‍ തി​രി​ഞ്ഞാ​ണ് ക​ല്ലി​ങ്ക​ൽ​പാ​ടം റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നി​രു​ന്ന​ത്.
ഇ​ത് അ​ട​ച്ച് മേ​രി​ഗി​രി​ടു​ത്ത് മ​റ്റൊ​രു യു ​ടേ​ണ്‍ നി​ർ​മ്മി​ച്ച​തി​നാ​ൽ ഇ​നി വാ​ഹ​ന​ങ്ങ​ൾ അ​തു​വ​ഴി ക​ട​ന്ന് ഹൈ​വേ​യി​ലൂ​ടെ ദി​ശ തെ​റ്റി​ച്ച് ക​ല്ലി​ങ്ക​ൽ പാ​ടം റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കും. ഇ​ത് അ​പ​ക​ട​ങ്ങ​ൾ കൂ​ട്ടു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ഭ​യ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും തു​ട​ർ​ച്ച​യാ​യു​ള്ള സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കെ​ല്ലാം പ്ര​ധാ​ന​കാ​ര​ണം. എ​ന്നാ​ൽ സ​ർ​വീ​സ് റോ​ഡി​നു പ​ക​രം പാ​ത​യോ​ര​ഞ്ഞെ​ല്ലാം മ​ണ്ണി​ട്ട് ചെ​ളി പാ​ട​ങ്ങ​ളാ​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ ചെ​ളി​യി​ൽ മു​ങ്ങു​ക​യാ​ണ് പാ​ത​യോ​ര​ങ്ങ​ൾ.