ത​ണ്ണീ​ർ​പ്പ​ന്ത​ൽ-​കു​ത്ത​ന്പാ​ക്കം പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് സർവീസ് തു​ട​ങ്ങി
Sunday, July 3, 2022 12:48 AM IST
കൊ​ല്ല​ങ്കോ​ട് : ത​ണ്ണീ​ർ​പ്പ​ന്ത​ൽ-​കു​ത്ത​ന്പാ​ക്കം പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ത​ണ്ണീ​ർ പ​ന്ത​ൽ മു​ത​ൽ ഉൗ​ട്ട​റ​വ​രെ ആ​റു കി​ലോ​മീ​റ്റ​ർ പാ​ത​യി​ൽ ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ചാ​ര സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്ന വാ​ർ​ത്ത ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

തി​ർ​ത്തും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം റോ​ഡി​ൽ ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ബ​സ് സ​ർ​വീ​സ് നി​ല​ച്ച​ത്. മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ട്ട​താ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ൽ-​ഉൗ​ട്ട​റ ആ​റു കി​ലോ​മീ​റ്റ​ർ പാ​ത. ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ക്കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. പൊ​തു ജ​ന​ത്തി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി

സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് സ്വ​കാ​ര്യ ബ​സ് ദി​വ​സേ​ന ര​ണ്ട് ട്രി​പ്പ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പ്ര​തി​ദി​ന ക​ള​ക്ഷ​ൻ മു​ൻ​കാ​ല രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്ന​തോ​ടെ മ​ധ്യാ​ന സ​ർ​വീ​സും തു​ട​ങ്ങു​മെ​ന്ന് ബ​സു​ട​മ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​ങ്കോ​ട് സ്റ്റാ​ൻ​ഡി​ൽ ദീ​ർ​ഘ നേ​രം വി​ശ്ര​മ​ത്തി​നു നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ൾ ഒ​ന്നോ ര​ണ്ടോ ട്രി​പ്പ് പ്ര​സ്തു​ത റൂ​ട്ടി​ൽ വി​ട​ണ​മെ​ന്ന് ജ​ന​കീ​യ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

വ​ണ്ടി​ത്താ​വ​ളം, പ​ട്ട​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നും ദി​വ​സേ​ന കൊ​ല്ല​ങ്കോ​ട്ടി​ലേ​ക്ക് നി​ര​വ​ധി പേ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​യി വ​രു​ന്നു​ണ്ട്. ത​ണ്ണീ​ർ​പ്പ​ന്ത​ൽ-​ഉൗ​ട്ട​റ പാ​ത ദു​ര​ക്കു​റ​വും നി​ര​ക്ക് കു​റ​വാ​ണെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ദു​ര​കൂ​ടു​ത​ലു​ള്ള വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.