പ്ര​തി​ഷേ​ധ മാ​ർ​ച്ച്് നടത്തി
Friday, August 12, 2022 12:47 AM IST
പാ​ല​ക്കാ​ട് : പേ​പ്പ​ർ, ബാ​ഗ്, തു​ണി സ​ഞ്ചി​ക​ൾ​ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി ചു​മ​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സ​മ​രം സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ന​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ.​പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​നാ​യി. എ.​അ​ബ്ദു​ൾ അ​സീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​ന​സ്, സ്റ്റാ​ലി​ൻ, ബി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.