നവസങ്കല്പ പദയാത്ര സമാപിച്ചു
Monday, August 15, 2022 12:49 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പ​താ​ക​യേ​യും ഓ​ഗ​സ്റ്റ് 15നേ​യും അ​പ​മാ​നി​ച്ചി​രു​ന്ന സം​ഘ​പ​രി​വാ​റും സി​പി​എ​മ്മും സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ കു​റി​ച്ച് കോ​ണ്‍​ഗ്ര​സി​നെ പ​ഠി​പ്പി​ക്കാ​ൻ വ​ര​ണ്ട​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എംഎ​ൽഎ.
​വ​ർ​ഗീ​യ​ത​യും ഫാ​സി​സ​വും തു​ട​ച്ചു​നീ​ക്കി ഭാ​ര​ത​ത്തെ വീ​ണ്ടെ​ടു​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ന​യി​ച്ച ന​വ സ​ങ്ക​ൽ​പ്പ് പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​രി​ത്ര വ​സ്തു​ത​ക​ളാ​ണ് ബി ​ജെ പി​ക്കും സി​പി​എ​മ്മി​നും വി​ന​യാ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ ഇ​ല്ല എ​ന്ന​തു ത​ന്നെ​യാ​ണ് ച​രി​ത്രം ഇ​വ​ർ​ക്ക് എ​തി​രാ​കു​ന്ന​തെ​ന്നും ഷാ​ഫി​പ​റ​ന്പി​ൽ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി. ​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി.​വി ബാ​ല​ച​ന്ദ്ര​ൻ , എ. ​അ​യ​പ്പ​ൻ, വി.​ടി. ബ​ൽ​റാം, രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.